ചൊവ്വാഴ്ച അര്‍ദ്ധ രാത്രി മുതല്‍ അഖിലേന്ത്യ പണിമുടക്ക്
തിരുവനന്തപുരം: യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഏഴ് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത് രാജ്യവ്യാപക പണിമുടക്ക് ചൊവ്വാഴ്‌ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിയ്‌ക്കും.
24 മണിക്കൂര്‍ നീളുന്ന പണിമുടക്കില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങളും റെയില്‍ ഗതാഗതവും സ്‌തംഭിച്ചേക്കും.
എഐടിയുസി, സിഐടിയും, എഎച്ച്‌എംഎസ്, എഐസിടിയു, യുടിയുസി, ടിയുസിസി എന്നീ തൊഴിലാളി സംഘടനകളും ബാങ്ക് ഇന്‍ഷുറന്‍സ്, റെയില്‍വെ, ഡിഫന്‍സ്, ടെലികോം, എയര്‍ലൈന്‍സ്‌്, സംസ്ഥാന കേന്ദ്ര ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.
തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ റെയില്‍ ഗതാഗതം പിക്കറ്റ് ചെയ്യുമെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. പണിമുടക്കില്‍ നിന്നും അവശ്യ സര്‍വീസുകളായ പാല്‍, പത്രം, ആംബുലന്‍സ്, ആശുപത്രി എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
മോട്ടോര്‍ വാഹന തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ വാഹനഗതാഗതവും സ്തംഭിച്ചേക്കും.












Click it and Unblock the Notifications