വൈദ്യുതി: അധിക നിരക്ക് ബുധനാഴ്‌ച മുതല്‍
തിരുവനന്തപുരം: പ്രതിമാസം 80 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന മുഴുവന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും യൂണിറ്റിന് 50 പൈസ ഫ്യൂവല്‍ സര്‍ ചാര്‍ജ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി റഗുലേറ്റി കമ്മീഷന്‍ ഉത്തരവായി.
ബുധനാഴ്‌ച മുതല്‍ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരും. മറ്റ് വിഭാഗങ്ങളില്‍ പെടുന്നവര്‍ ഉപയോഗിക്കുന്ന മുഴുവന്‍ യൂണിറ്റിനും 50 പൈസ നല്‌കണം.
മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി ക്ഷാമം കണക്കിലെടുത്ത് വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച ശുപാര്‍ശ പരിഗണിച്ചാണ് കമ്മീഷന്‍ ഉത്തരവിറക്കിയത്.
നവംബര്‍ ഒന്നു വരെയാണ് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ദിവസമോ അതിന് മുന്‍പോ വൈദ്യുതി നില വിലയിരുത്തി സര്‍ചാര്‍ജില്‍ മാറ്റം വരുത്തണമോയെന്ന കാര്യം കമ്മീഷന്‍ തീരുമാനിയ്‌ക്കും.
കൂടിയ വിലയ്‌ക്ക് താപ വൈദ്യുതി വാങ്ങിയതിന് കഴിഞ്ഞ മാസം മാത്രം 380 കോടി രൂപ ചെലവഴിച്ചുവെന്നും 200 കോടിയുടെ ഓവര്‍ഡ്രാഫ്‌റ്റിലാണ് ബോര്‍ഡെന്നും അധികൃതര്‍ വ്യക്തമാക്കി.
വൈദ്യുതി ഉപയോഗം കഴിയുന്നത്ര കുറയ്‌ക്കണമെന്ന് കമ്മീഷന്‍ ജനങ്ങളോട് ആവശ്യപ്പെട്ടെങ്കിലും കാര്യമായ കുറവ് ഉണ്ടായില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ ഇന്ധന വില വര്‍ദ്ധന മൂലം ബോര്‍ഡിനുണ്ടായ അധിക ഭാരത്തിന്റെ ഒരു ഭാഗം മാത്രം ഉപയോക്താക്കളില്‍ നിന്നും ഈടാക്കാന്‍ കമ്മീഷന്‍ തീരുമാനിയ്‌ക്കുകയായിരുന്നു.












Click it and Unblock the Notifications