വൈദ്യുതി നിരക്ക് വര്‍ദ്ധന പിന്‍വലിയ്‌ക്കണം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: വൈദ്യുതിയ്‌ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി നിരക്ക് വര്‍ദ്ധിപ്പിയ്‌ക്കാനുള്ള സര്‍ക്കാര്‍ നീക്കം പിന്‍വലിയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
നിരക്ക് വര്‍ദ്ധിപ്പിയ്‌ക്കാന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിയ്‌ക്കുന്ന കാര്യങ്ങള്‍ക്ക് യാതൊരു ന്യായീകരണവുമില്ല. മഴ ചതിച്ചെന്ന് പറഞ്ഞ് സര്‍ക്കാര്‍ പകല്‍ക്കൊള്ള നടത്തുകയാണെന്നും ചാണ്ടി ആരോപിച്ചു.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. ഒരു യൂണിറ്റിന് രണ്ട് രൂപ കൂട്ടാനുള്ള നിര്‍ദ്ദേശവുമായി വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ സര്‍ക്കാര്‍ സമീപിച്ചതിനെക്കുറിച്ച് വ്യക്തമാക്കണം.
ബുധനാഴ്‌ച നടക്കുന്ന സമരം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതാണെന്നും സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് സംരക്ഷണം നല്‌കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications