ഇ-നാനോ മോഡലും ടാറ്റ പുറത്തിറക്കിയേക്കും
ഹംബര്‍ഗ്: ഒക്ടോബറില്‍ നിരത്തിലെത്താനിരിയ്‌ക്കുന്ന ഒരു ലക്ഷം രൂപ കാര്‍ നാനോയുടെ ഇലക്ട്രിക് മോഡല്‍ പുറത്തിറക്കാന്‍ ടാറ്റ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ജര്‍മ്മന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തു വിട്ടിരിയ്‌ക്കുന്നത്. നോര്‍വീജിയന്‍ ഇലട്രിക് കാര്‍ നിര്‍മാണ കമ്പനിയായ മില്‍ജോബില്‍ ഗ്രെന്‍ലാന്‍ഡ് എന്ന കമ്പനിയുമായി ചേര്‍ന്ന് ടാറ്റ ഇ-നാനോ പുറത്തിറക്കുമെന്ന് ഓട്ടോ ബില്‍ഡ് എന്ന പത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിയ്‌ക്കുന്നത്.
നിസാര വിലയ്‌ക്ക് കാര്‍ സ്വന്തമാക്കുകയും പിന്നീട് പെട്രോളടിയ്‌ക്കാന്‍ വെറെ വഴി തേടേണ്ടി വരുന്നവരെ ലക്ഷ്യമാക്കിയാണ് ടാറ്റ ഇ-നാനോ പുറത്തിറക്കുന്നതെന്നും അഭ്യൂഹങ്ങള്‍ പ്രചരിയ്‌ക്കുന്നുണ്ട്.
അതെ സമയം അസംസ്‌കൃത വസ്‌തുക്കള്‍ക്ക് ലോകവിപണിയിലുണ്ടായ വില വര്‍ദ്ധന നാനോയ്‌ക്ക് തിരിച്ചടിയാകുമെന്നും വിദഗ്‌ദ്ധര്‍ സംശയിക്കുന്നുണ്ട്.
ഉയര്‍ന്ന വിലയ്‌ക്ക് അസംസ്‌കൃത വസ്‌തുക്കള്‍ വാങ്ങി ഒരു ലക്ഷത്തിന് കാര്‍ വില്‌ക്കാന്‍ കഴിയുമോയെന്നാണ് ഇപ്പോഴത്തെ സംശയം. 33 എച്ച്‌പിയുള്ള 623 സിസി എഞ്ചിനാണ് നാനോയിലുള്ളത്. എയര്‍ കണ്ടീഷന്‍, ഇലട്രിക് വിന്‍ഡോ സിസ്‌റ്റം, പവര്‍ സ്റ്റിയറിംഗ് തുടങ്ങിയ സംവിധാനങ്ങളൊന്നും നാനോയിലുണ്ടാകില്ലെന്നാണ് സൂചന.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications