Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ മുത്തച്ഛന്‍ യാത്രയായി

Habib Miyanജയ്‌പൂര്‍: രാജ്യത്തെ മുതുമുത്തച്ഛന്‍ ഹബീബ്‌ മിയാന്‍ അന്തരിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയയാളാണ്‌ മിയാന്‍ എന്നാണ്‌ കരുതപ്പെടുന്നത്‌. ഇദ്ദേഹത്തിന്‌ 139 വയസ്സായിരുന്നു.

1870 മെയ്‌ 28ന്‌ രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ ജനിച്ച മിയാന്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെ മൂന്നുമണിയ്‌ക്കാണ്‌ അന്ത്യശ്വാസം വലിച്ചത്‌. 2004 ഫെബ്രുവരിയില്‍ ഹജ്ജിന്‌ പോയ ഹബീബ്‌ പരിശുദ്ധ കര്‍മ്മം അനുഷ്‌ഠിച്ച ഏറ്റവും പ്രായം കൂടിയ ആളെന്ന റെക്കോര്‍ഡിനും, ഏറ്റവും കൂടുതല്‍ കാലം പെന്‍ഷന്‍ വാങ്ങിയ ആളെന്ന റെക്കോര്‍ഡിനും ഉടമയാണ്‌.

ജയ്‌പൂര്‍ രാജകുടുംബത്തില്‍ ക്ലാര്‍നെറ്റ്‌ വാദകനായിരുന്നു ഹബീബ്‌. 1938ല്‍ ജോലിയില്‍ നിന്നും വിരമിച്ചു. അന്ന്‌ 1.46 രൂപയായിരുന്നു ഇദ്ദേഹത്തിന്റെ പെന്‍ഷന്‍ തുക. പിന്നീടത്‌ പടിപടിയായി വര്‍ധിച്ച്‌ 1698 രൂപയായി. മെയ്‌ 13ന്‌ ജയ്‌പൂരിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ മനംനൊന്ത ഇദ്ദേഹം കഴിഞ്ഞ പിറന്നാള്‍ ആഘോഷം വേണ്ടെന്ന്‌ വച്ചിരുന്നു.

മിയാന്റെ ഭാര്യയും നാലു മക്കളും വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ 140 പേരമക്കള്‍ ജീവിച്ചിരിപ്പുണ്ട്‌. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ആളെന്ന ലിംകാ റോക്കോര്‍ഡിന്‌ ഉടമയാണ്‌ മിയാന്‍. കണക്കുകള്‍ ശരിയാണെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയയാളാണ്‌ ഇദ്ദേഹം.

എന്നാല്‍ ആധികാരികമായി ഇക്കാര്യം തെളിയിക്കാന്‍ കഴിയാഞ്ഞതിനാല്‍ അദ്ദേഹത്തിന്‌ ലോക റക്കോര്‍ഡുകളുടെ ഗിന്നസ്‌ ബുക്കില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞില്ല. അമ്പത്‌ വര്‍ഷം മുമ്പ്‌ ഇദ്ദേഹത്തിന്റെ കാഴ്‌ചശക്തി നഷ്ടപ്പെട്ടെങ്കിലും കാര്യമായ മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പരസഹായംകൂടാതെ നടക്കുമായിരുന്ന മിയാന്‍ തിരഞ്ഞെടുപ്പുകളിലെല്ലാം മുടങ്ങാതെ വോട്ട്‌ രേഖപ്പെടുത്തുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+