ചിരഞ്‌ജീവിയുടെ പാര്‍ട്ടിയിലേക്ക് കുത്തൊഴുക്ക്
ഹൈദരാബാദ്: ടോളിവുഡ് സൂപ്പര്‍ താരം ചിരഞ്‌ജീവിയുടെ പുതിയ പാര്‍ട്ടി റിലീസാകും മുമ്പെ ഹിറ്റ്. പേരോ ചിഹ്നമോ പതാകയോ ഒന്നും പുറത്തു വിട്ടിട്ടില്ലെങ്കിലും പുതിയ പാര്‍ട്ടിയിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക് ആരംഭിച്ചു കഴിഞ്ഞു.
കോണ്‍ഗ്രസ് എംപി ഹരിരാമ ജോഗയ്യയാണ് ഈ നിരയില്‍ ഏറ്റവും പുതിയ നേതാവ്. കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച ജോഗയ്യ ചിരഞ്‌ജീവിയ്‌ക്കൊപ്പം പ്രവര്‍ത്തിയ്‌ക്കാനാണ് തീരുമാനം.
ഇതിനു പുറമെ ടിഡിപിയുടെയും ജാതി സംഘടനകളുടെയും നേതാക്കളും അണികളും പുതിയ പാര്‍ട്ടിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തി കൊണ്ടിരിയ്‌ക്കുകയാണ്.
ആഗസ്റ്റ് 26ന് തിരുപ്പതിയില്‍ ചേരുന്ന സമ്മേളനത്തിലാണ് താരം തന്റെ പാര്‍ട്ടിയുടെ രൂപവത്‌കരണം പ്രഖ്യാപിയ്‌ക്കുക. ആന്ധ്രയിലെ അവസാന പാവപ്പെട്ടവര്‍ക്ക് വരെയുള്ളതാകും തന്റെ പാര്‍ട്ടിയെന്ന ചിരഞ്‌ജീവിയുടെ സിനിമാ സ്റ്റെയിലിലുള്ള പ്രഖ്യാപനം ഏറെ ശ്രദ്ധിയാകര്‍ഷിച്ചിട്ടുണ്ട്.
തെലുങ്ക് രാഷ്ട്രീയത്തില്‍ വന്‍ ചേരി തിരിവുകള്‍ക്ക് താരരാജാവിന്റെ രാഷ്ട്രീയ പ്രവേശനം കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ പുതിയ പാര്‍ട്ടിയ്‌ക്ക് എത്ര സീറ്റുകള്‍ ലഭിയ്‌ക്കും. ചിരഞ്‌ജീവി എവിടെ മത്സരിയ്‌ക്കും എന്ന ചര്‍ച്ചകളും ഒരു ഭാഗത്ത് കൊഴുക്കുന്നുണ്ട്.
പുതിയ പാര്‍ട്ടി രൂപവത്‌ക്കരണം ഏറ്റവുമധികം വിഷമിപ്പിയ്‌ക്കുന്നത് ടിഡിപിയെയും കോണ്‍ഗ്രസിനെയുമാണ്. പിന്നോക്ക വിഭാഗങ്ങള്‍ ചിരഞ്‌ജീവിയെ പിന്തുണയ്‌ക്കാന്‍ തയാറായതാണ് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ വെട്ടിലാക്കിയിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications