വോട്ട് കോഴ: അമര്‍സിങിനും പട്ടേലിനും പങ്കില്ലെന്ന് റിപ്പോര്‍ട്ട്
ദില്ലി: രാജ്യത്തെ ഞെട്ടിച്ച വോട്ട് കോഴ സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവായ അമര്‍സിങ്, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്ക് പങ്കില്ലെന്ന് ലോക്‌സഭ സമിതി.
വിശ്വാസ വോട്ടെടുപ്പില്‍ അനുകൂല നിലപാട് സ്വീകരിയ്‌ക്കുന്നതിന് എംപിമാര്‍ക്ക് കോഴ നല്‌കുന്നതിന് മുന്‍കൈയ്യെടുത്തുവെന്നായിരുന്നു ഇരുവര്‍ക്കുമെതിരെയുള്ള ആരോപണം.
സംഭവത്തിത്തെക്കുറിച്ചന്വേഷിച്ച ഏഴംഗ സമിതിയുടെ റിപ്പോര്‍ട്ട് അടുത്തയാഴ്‌ച ലോക്‌സഭ സ്‌പീക്കര്‍ക്ക് സമര്‍പ്പിയ്‌ക്കും.
യുപിഎ പ്രതിനിധികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സമിതി ഈ ഭൂരിപക്ഷമുപയോഗിച്ച് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ആരോപണം പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications