കേരളം; കുടിയന്മാരുടെ സ്വന്തം നാട് !!
തിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും മദ്യാസക്തിയുള്ളവരുടെ സംസ്ഥാനമായി കേരളം മുന്നോട്ട്. പ്ലാനിങ് ബോര്‍ഡിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കുന്ന സംസ്ഥാനം കേരളമാണ്.
ദേശീയ ആളോഹരി മദ്യപാനം നാലു ലിറ്ററാണെങ്കില്‍ കേരളത്തില്‍ 8.3ഉം പഞ്ചാബില്‍ 7.9 ലിറ്ററുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മദ്യവില്‍പനയില്‍ അഞ്ചുവര്‍ഷത്തിനിടെ 400 ശതമാനം വളര്‍ച്ചയുണ്ടായെന്നാണ് ബാംഗ്ലൂര്‍ നിംഹാന്‍സിന്റെ പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മദ്യപിക്കുന്ന സ്‌ത്രീകളുടെ എണ്ണം നാലിരട്ടിയായും വര്‍ധിച്ചിട്ടുണ്ട്. വാഹനാപകടങ്ങള്‍ 40ശതമാനവുമുണ്ടാകുന്നത് ഡ്രൈവര്‍മാര്‍ മദ്യപിക്കുന്നത് മൂലമാണെന്നും ഇത് ദേശീയപാതയില്‍ 72ശതമാനമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
കുറ്റകൃത്യങ്ങളില്‍ ഇന്ത്യന്‍ ശരാശരി 175.5ഉം കേരളത്തില്‍ 306ഉം ആണ്. മാനസികാസ്വാസ്ഥ്യം, ആത്മഹത്യാ പ്രവണത, ലൈംഗിക അരാജകത്വം, ഗാര്‍ഹിക പീഡനങ്ങള്‍ എന്നിവ കൂടുതല്‍ കണ്ടുവരുന്നത് മദ്യപാനികളിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്ത് 1950കളില്‍ മദ്യപിച്ച് തുടങ്ങുന്നവുരുടെ ശരാശരി വയസ്സ് 28 ആയിരുന്നെങ്കില്‍ 1990കളില്‍ 17ഉം ഇപ്പോള്‍ 13ഉം ആണ്. കേരളത്തില്‍ നിലവില്‍ 17മുതല്‍ 20 ശതമാനം പേര്‍ മദ്യപരാണെന്നും ഇതില്‍ 47 ലക്ഷം പുരുഷന്മാരാണെന്നുമാണ് വിലയിരുത്തല്‍. ഇവരില്‍ത്തന്നെ 17 ലക്ഷം പേര്‍ മദ്യത്തിന് അടിമകളാണത്രേ.
യുവാക്കളില്‍ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. മദ്യത്തിന്റെ ഉപയോഗംമൂലം കരള്‍രോഗികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()












Click it and Unblock the Notifications