വിസ്‌മയ അമ്യൂസ്‌മെന്റ് പാര്‍ക്ക് പിണറായി സന്ദര്‍ശിച്ചു
കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിന്റെ വിസ്‌മയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ഈ മാസം 31 വിനോദ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കും.
കണ്ണൂരിലെ പറശ്ശിനിക്കടവില്‍ ഒട്ടുമുക്കാലും നിര്‍മാണം പൂര്‍ത്തിയായ പാര്‍ക്ക് സിപിഎം സെക്രട്ടറി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. സഹകരണ മേഖലയില്‍ ആരംഭിയ്‌ക്കുന്ന ഈ സംരംഭത്തെക്കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളാണ് പുറത്തു വന്നത്.
കുറ്റം പറയാനാണ് പലരും ശ്രമിച്ചതെങ്കിലും അതെല്ലാം പാര്‍ക്കിനുള്ള പ്രചാരണമായി മാറിയെന്ന് പിണറായി പറഞ്ഞു.
30 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന അമ്യൂസ്‌മെന്റ് കണ്ണൂരിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിയ്‌ക്കുന്നത്.
30 കോടി ചെലവഴിച്ച് നിര്‍മ്മിച്ച പാര്‍ക്കിന്റെ നിര്‍മാണത്തിനിടെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള മലബാര്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാര്‍ക്ക് നിര്‍മ്മിയ്‌ക്കുന്നത്.












Click it and Unblock the Notifications