Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഫെയില്‍ നിന്നും അശ്ലീല ചിത്രങ്ങള്‍ പിടിച്ചെടുത്തു

വൈപ്പിന്‍: സൈബര്‍ കെഫെയില്‍ പൊലീസ്‌ നടത്തിയ റെയ്‌ഡില്‍ 2865 അശ്ലീല ചിത്രങ്ങള്‍ പിടിച്ചെടുത്തു. വിദ്യാര്‍ത്ഥികളുടെ മൊബൈലിലേയ്‌ക്ക്‌ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിക്കൊടുക്കുന്ന കെഫെയിലാണ്‌ ഡിവൈഎസ്‌പി ഉണ്ണിരാജയുടെ നിര്‍ദ്ദേശപ്രകാരം ഞാറയ്‌ക്കല്‍ പൊലീസ്‌ റെയ്‌ഡ്‌ നടത്തിയത്‌.

ഞാറയ്‌ക്കല്‍ ജങ്‌ഷന്‌ പടിഞ്ഞാറുള്ള സൈബര്‍ കോര്‍ണര്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ്‌ 2865 ഹ്രസ്വ അശ്ലീല ചിത്രങ്ങള്‍ ശേഖരിച്ച ഹാര്‍ഡ്‌ ഡിസ്‌ക്‌ കണ്ടെത്തിയത്‌. സംഭവത്തെത്തുടര്‍ന്ന്‌ കെഫേയുടമയായ ഞാറയ്‌ക്കല്‍ കടപ്പുറം സ്വദേശി മുണ്ടത്തുമ്മേല്‍ വീട്ടില്‍ ശിവദാസന്‍ എന്നയാളുടെ മകന്‍ ശരത്തി(23)നെ കസ്റ്റഡിയിലെടുത്തു.

അശ്ലീല ചിത്രങ്ങള്‍ കൂടാതെ അണ്ണന്‍ തമ്പി, സൈക്കിള്‍ എന്നീ മലയാള ചിത്രങ്ങളും ഹാര്‍ഡ്‌ ഡിസ്‌കില്‍ കണ്ടെത്തിയിട്ടുണ്ട്‌. സ്‌കൂള്‍, കോളെജ്‌ വിദ്യാര്‍ത്ഥികളുടെ മൊബൈലിലേയ്‌ക്ക്‌ മൂന്നു മിനിറ്റ്‌ ദൈര്‍ഘ്യമുള്ള അശ്ലീല വീഡിയോ പകര്‍ത്തിക്കൊടുക്കുന്നതിന്‌ 50രൂപയാണ്‌ ഇയാള്‍ ഈടാക്കുന്നത്‌. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇയാള്‍ ഈ ഇടപാട്‌ ചെയ്യുന്നുണ്ടത്രേ. ശരത്തിനെ ബുധനാഴ്‌ച കോടതിയില്‍ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+