തുണിയഴിയല്‍ ഡിക്ഷണറിയില്‍
ന്യൂയോര്‍ക്ക്: വാര്‍ഡോബ് മാല്‍ഫംഗ്‌ഷന്‍ എന്ന ഓമനപ്പേരില്‍ കാണികള്‍ക്ക് മുന്നില്‍ തുണിയഴിഞ്ഞു പോകല്‍ പ്രതിഭാസം ഡിക്‌ക്ഷണറിയില്‍ സ്ഥാനം പിടിയ്‌ക്കുന്നു. ഇ
തിനെ പുതിയ വാക്കായി ചേംബേഴ്‌സ് ഇംഗ്ലീഷ് ഡിക്ഷണറിയില്‍ ഉള്‍പ്പെടുത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്.
2004ല്‍ പോപ് താരമായ ജാനറ്റ് ജാക്‌സന്റെ കുപ്രസിദ്ധമായ സംഗീത പരിപാടിയോടെയാണ് വാര്‍ഡോബ് മാല്‍ഫംഗ്‌ഷന് ജനപ്രിയ വാക്കായി മാറിയത്.
പരിപാടിയ്‌ക്കിടെ സ്റ്റേജില്‍ വെച്ച് ജാനറ്റിന്റെ മേല്‍ വസ്‌ത്രം സ്ഥാനം തെറ്റുകയും മാറിടം കാണികള്‍ക്കും ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും മുന്നില്‍ അനാവൃതമാകുകയും ചെയ്‌തിരുന്നു.
9 കോടിയോളം പേര്‍ തത്മസമയം കണ്ട പരിപാടിയോടെ വാര്‍ഡോബ് മാല്‍ഫംഗ്‌ഷന്‍ എന്ന വാക്കും പ്രശസ്‌തമായി. ഇന്ത്യയില്‍ ഫാഷന്‍ ഷോകള്‍ക്കിടെ പല തവണ വാര്‍ഡോബ് മാല്‍ഫംഗ്‌ഷന്‍ അരങ്ങേറിയിരുന്നു












Click it and Unblock the Notifications