നിഷിത ഷാ പുത്തന്‍ തലമുറയിലെ കോടീശ്വരി
വാഷിംഗ്‌ടണ്‍: ഇന്ത്യന്‍ വംശജയായ നിഷിതാ ഷാ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരിമാരിലൊരാളായി ഫോബ്‌സ് മാഗസിന്‍ തിരഞ്ഞെടുത്തു.
തായ്‌ലാന്റില്‍ സ്ഥിര താമസമാക്കിയ നിഷിത പുത്തന്‍ തലമുറയിലെ ധാനഢ്യമാരിലൊരാളായാണ് തിരഞ്ഞെടുക്കപ്പെട്ടിരിയ്‌ക്കുന്നത്.
ജി.പി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ പദവി വഹിയ്ക്കുന്ന ഈ കൊച്ചു സുന്ദരി തായ് ലാന്‍ഡിലെ ഏറ്റവും വലിയ ധനാഢ്യ കൂടിയാണ്.
375 മില്യണ്‍ ഡോളറാണ് നിഷിതയുടെ സമ്പാദ്യമായി കണക്കാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച പണക്കാരുടെ പട്ടികയില്‍ നിഷിതയുടെ സ്ഥാനം 61ാമത് ആണ്.
ഹോളിവുഡ് നടന്‍ ടെയ്‌ലര്‍ പെറി, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ബെബോ ആരംഭിച്ച മൈക്കിള്‍, ബിര്‍ച്ച്, ജപ്പാനിലെ പ്രമുഖ പോര്‍ട്ടലായ മിക്‌സിയുടെ ഉടമ കെന്‍ജി കസാഹര തുടങ്ങിയവരാണ് പുത്തന്‍ തലമുറയിലെ കോടീശ്വരന്‍മാരുടെ പട്ടികയിലുള്ള മറ്റുള്ളവര്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications