മൂന്നാഴ്‌ചകൂടി മാഞ്ചിയെ മുത്തശ്ശിയ്‌ക്ക് സംരക്ഷിയ്‌ക്കാമെന്ന് കോടതി
ദില്ലി: വാടക ഗര്‍ഭപാത്രത്തില്‍ ജനിച്ച ജാപ്പനീസ് കുഞ്ഞ് മാഞ്ചിയുടെ സംരക്ഷണാവകാശം മുത്തശ്ശി എമികോ യമാദയ്‌ക്ക് മൂന്നാഴ്‌ചകൂടി നീട്ടിനല്‍കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു.
ഇന്ത്യന്‍ സ്‌ത്രീയുടെ ഗര്‍ഭപാത്രത്തില്‍ പിറന്ന കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത മുത്തശ്ശിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ച് ദില്ലിയിലെ സത്യ എന്ന സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കേസില്‍ സന്നദ്ധ സംഘനടന ഇടപെട്ടതിനെ കോടതി ചോദ്യം ചെയ്‌തു. ജസ്‌റ്റിസുമാരായ അരിജിത് പസായത്, മുകുണ്ടകം ശര്‍മ്മ എന്നിവരുള്‍പ്പെട്ട ബഞ്ചിന്റേതാണ് വിധി. കൃത്രിമ ബീജസങ്കലനം, ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കല്‍ എന്നിവ സംബന്ധിച്ച നിയമത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കുമെന്നും വിധി പുറപ്പെടുവിച്ചുകൊണ്ട് കോടതി അറിയിച്ചു.
ഇക്കാര്യത്തില്‍ സോളിസിറ്റര്‍ ജനറലിന്റെ സഹായവും ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിനെ തങ്ങളുടെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന ആവശ്യവുമായിട്ടായിരുന്നു സംഘടന ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സംഘടനക്ക് ഒരു അവകാശവുമില്ലെന്ന് കോടതി പറഞ്ഞു.
സംഘടനയുടെ രജിസ്‌ട്രേഷന്‍, ധനസഹായം, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ചുള്ള എല്ലാ വിശദാംശങ്ങളും ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സംഘടന നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് 14ന് ജസ്‌റ്റിസ് അരിജിത് പസായത്തിന്റെ വീട്ടില്‍ അടിയന്തരവാദം കേട്ടപ്പോള്‍ കുഞ്ഞിനെ മുത്തശിയുടെ സംരക്ഷണയില്‍ വിടാനായിരുന്നു വിധി. കേസില്‍ അടുത്ത വാദം സെപ്‌തംബര്‍ 15നായിരിക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications