പോളിയോ ബാധിച്ച അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു
ചെന്നൈ: പോളിയോ ബാധയെത്തുടര്‍ന്ന് അംഗവൈകല്യം സംഭവിച്ച അഞ്ചുവയസ്സുകാരിയെ അയല്‍വാസി പീഡിപ്പിച്ചു. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ ഷോലാവരത്താണ് സംഭവം നടന്നത്.
സംഭവത്തെത്തുടര്‍ന്ന് ഇരുപതുകാരനായ അയല്‍ക്കാരന്‍ പ്രശാന്തിനെ പൊലീസ് അറസ്റ്റുചെയ്‌ത് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ് ചെയ്‌തിരിക്കുകയാണ്.
ചൊവ്വാഴ്‌ച വീടിന് പുറത്തുനിന്നും മകളുടെ കരച്ചില്‍ കേട്ട് എത്തിയ അമ്മ കവിത പ്രശാന്ത് മകളെ പീഡിപ്പിക്കുന്നതാണ് കണ്ടത്. കുട്ടിയുടെ അമ്മയെ കണ്ടയുടന്‍ പ്രശാന്ത് സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.
പിന്നീട് കുട്ടി നല്‍കിയ വിവരങ്ങള്‍ കേട്ട് പ്രശാന്തിന്റെ വീട്ടുകാരെ കവിത വിവരമറിയിച്ചെങ്കിലും അവര്‍ കവിത പ്രശാന്തിനെതിരെ കള്ളക്കേസുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. തുടര്‍ന്നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.












Click it and Unblock the Notifications