Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹേവുഡിന്റെ മുങ്ങല്‍: അന്വേഷണത്തിന്‌ ഉത്തരവ്‌

ദില്ലി: അഹമ്മദാബാദ്‌ സ്‌ഫോടനക്കേസുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്ന അമേരിക്കന്‍ പൗരന്‍ കെന്‍ ഹേവുഡ്‌ രാജ്യം വിട്ടു പോയത്‌ പിഴവാണെന്ന്‌ ഭീകര വിരുദ്ധ സ്‌ക്വാഡ്‌ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട്‌ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ജീവനക്കാരനെ സസ്‌പെന്റ്‌ ചെയ്‌തു.

സ്‌ഫോടനം നടക്കുന്നതിന്‌ മുമ്പ്‌ മുന്നറിയിപ്പ്‌ സന്ദേശം അയച്ച സംഭവത്തില്‍ കെന്നിന്‌ പങ്കുണ്ടെന്നായിരുന്നു പോലീസിന്റെ നിഗമനം. കെന്നിന്റെ ലാപ്‌ടോപില്‍ നിന്നാണ്‌ ഇമെയില്‍ അയച്ചതെന്നും പോലീസ്‌ കണ്ടെത്തിയിരുന്നു.

എന്നാല്‍ തന്റെ ഐപി അഡ്രസും ഇമെയില്‍ വിലാസവും കൈക്കലാക്കിയ മറ്റാരോ ആണ്‌ മെയില്‍ അയച്ചതെന്നായിരുന്നു കെന്‍ പറഞ്ഞിരുന്നത്‌.

കെന്നിന്റെ രക്ഷപ്പെടല്‍ സംബന്ധിച്ച്‌ ഉന്നത അന്വേഷണത്തിന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടുണ്ട്‌. സംഭവത്തിന്‌ പിന്നില്‍ ഉദ്യോഗതലത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്നും അന്വേഷിയ്‌ക്കുന്നുണ്ട്‌.

ഇതിനിടെ ദില്ലിയിലെ അമേരിക്കന്‍ എംബസിയാണ്‌ കെന്നിന്റെ രക്ഷപ്പെടലിനായി സാഹചര്യം ഒരുക്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+