Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം

ദില്ലി: ജമ്മുകാശ്‌മീരില്‍ ഇന്ത്യ-പാകിസ്‌താന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്‌താന്‍ സേന വീണ്ടും അക്രമണം നടത്തിയതായാണ്‌ റിപ്പോര്‍ട്ടുകള്‍.

വ്യാഴാഴ്‌ച പുലര്‍ച്ചെ 6.30ന്‌ രജൗറി സെക്ടറിലായിരുന്നു വെടിവെയ്‌പ്‌. ഗദാര്‍ മേഖലയിലെ ഇന്ത്യന്‍ സൈനിക താവളത്തെ ലക്ഷ്യമാക്കി പാക്‌ സൈന്യം മോട്ടോര്‍ അക്രമണം നടത്തുകയും ഒരു റോക്കറ്റ്‌ വിക്ഷേപിയ്‌ക്കുകയും ചെയ്‌തുവെന്ന്‌ ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ അറിയിച്ചു. അക്രമണം മുക്കാല്‍ മണിക്കൂറോളം നീണ്ടുനിന്നു.

ഈ മാസം നടക്കുന്ന ഏഴാമത്തെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനമാണിപ്പോഴത്തേത്‌. ഈ വര്‍ഷം ഇതു വരെ 27 തവണ പാകിസ്‌താന്‍ സൈന്യം ഇന്ത്യയ്‌ക്കു നേരെ പ്രകോപനമില്ലാതെ വെടിവെയ്‌പ്‌ നടത്തിയിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+