Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക പീഡനം: റോ ഉദ്യോഗസ്ഥ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു

ദില്ലി: രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച്‌ ആന്റ്‌ അനാലിസിസ്‌ വിങി(റോ)ലെ മുതിര്‍ന്ന ഉദ്യോഗസ്ഥ പ്രധാനമന്ത്രിയുടെ ഓഫീസിന്‌ മുന്നില്‍ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു.

മേലുദ്യോഗസ്ഥരില്‍ നിന്നുള്ള ലൈംഗിക പീഡന ആരോപണം ചെവിക്കൊണ്ടില്ല എന്നാരോപിച്ചാണ്‌ കാബിനറ്റ്‌ സെക്രട്ടേറിയറ്റ്‌ ഡയറക്ടര്‍ നിഷ ഭാട്ടിയ(46) വിഷം കഴിച്ച്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചത്‌. ചൊവ്വാഴ്‌ച പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കാണാനെത്തിയപ്പോള്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിന്‌ ശേഷമാണ്‌ ഇവരെ വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയത്‌.

നിഷയെ റാംമോഹന്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജോയിന്റ്‌ സെക്രട്ടറി തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി കാണിച്ച്‌ ഇവര്‍ 2007ല്‍ പരാതി നല്‍കിയിരുന്നതായി കാബിനറ്റ്‌ സെക്രട്ടേറിയറ്റ്‌ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അന്വേഷണത്തില്‍ നിഷ സഹകരിച്ചില്ലെന്നും പിന്നീട്‌ അവര്‍ പരാതി പിന്‍വലിച്ചിരുന്നുവെന്നും പ്രസ്‌താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

പരാതിയില്‍ അടിസ്ഥാനമില്ലെന്ന്‌ കാണിച്ച്‌ അന്വേഷണ കമ്മിറ്റി കഴിഞ്ഞ മെയ്‌ 19ന്‌ റിപ്പോര്‍ട്ട്‌ നല്‍കി. നിഷയ്‌ക്കെതിരെ ഗൗരവമേറിയ ഒട്ടേറെ പരാതികളുള്ളതായും അധികൃതര്‍ പറഞ്ഞു. ഇവര്‍ക്ക്‌ മനോരോഗമുള്ളതായി സംശയമുണ്ടെന്നും ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഇതിനിടെ നിഷയ്‌ക്ക്‌ പിന്തുണയുമായി കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി രേണുകാ ചൗധരി രംഗത്തെത്തിയിട്ടുണ്ട്‌. സംഭവത്തില്‍ റോയില്‍ നിന്നും വിശദീകരണം തേടുമെന്ന്‌ മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+