Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരി നടന്നു, മുല്ലക്കരയ്‌ക്ക്‌ ബൈക്ക്‌ സവാരി

Mullakkara Rantakaranതിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഇടത്‌ ട്രേഡ്‌ യൂണിയനുകള്‍ ആഹ്വാനം ചെയ്‌ത 24മണിക്കൂര്‍ പണിമുടക്ക്‌ കേരളത്തിലെ ജനജീവിതം സ്‌തംഭിപ്പിച്ചു. ആഹ്വാനം ചെയ്‌തത്‌ പണിമുടക്കിനായിരുന്നെങ്കിലും സ്വകാര്യ വാഹനങ്ങള്‍ പോലും തടഞ്ഞ്‌ സമരാനുകൂലികള്‍ സംസ്ഥാനത്തെ ബന്ദിന്റെ അവസ്ഥയിലാക്കി.

തിരുവനന്തപുരത്ത്‌ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ 20ശതമാനം ജീവനക്കാര്‍പോലും ജോലിക്കെത്തിയിരുന്നില്ല. പൊതുപണിമുടക്കിനോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ മന്ത്രിമാരും ഓഫീസുകളിലെത്തിയില്ല.

എന്നാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി പുറത്തുപോകേണ്ടിയിരുന്ന മന്ത്രിമാര്‍ പലരും ഔദ്യോഗിക വാഹനം ഉപേക്ഷിച്ച്‌ ബൈക്കുകളില്‍ സവാരി നടത്തി. വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യകാര്യങ്ങളില്‍ പങ്കെടുക്കുന്നതിനാണ്‌ മിക്ക മന്ത്രിമാരും ബൈക്കുകളെ ആശ്രയിച്ചത്‌. G Sudhakaran

വഴുതക്കാട്‌ സുബ്രഹ്മണ്യം ഹാളില്‍ നടന്ന ഗായകന്‍ വിധു പ്രതാപിന്റ വിവാഹത്തില്‍ പങ്കെടുക്കാന്‍ മന്ത്രികോടിയേരി ബാലകൃഷ്‌ണനും ഭാര്യയും എത്തിയത്‌ കാല്‍നടയായിട്ടായിരുന്നു. മന്ത്രിബേബിയാകട്ടെ ബൈക്കിന്‌ പിന്നിലിരുന്നാണ്‌ വിവാഹത്തിനെത്തിയത്‌. എന്നാല്‍ മന്ത്രി വിജയകുമാര്‍ ഔദ്യോഗിക വാഹനത്തില്‍ത്തന്നെയാണ്‌ വിവാഹത്തിനെത്തിയത്‌.

രാവിലെ തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ മന്ത്രി മുല്ലക്കര രത്‌നാകരന്‍ ഔദ്യോഗിക വാഹനം വേണ്ടെന്നുവച്ച്‌ ബൈക്കിലാണ്‌ വീട്ടിലേയ്‌ക്കു പോയത്‌. മന്ത്രിയുടെ ഔദ്യോഗിക ഡ്രൈവര്‍ പണിമുടക്കാതെ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയിരുന്നു.

മന്ത്രിയുടെ ഡൈവര്‍ ഹെല്‍മറ്റ്‌ ധരിക്കാതെ നിയമം ലംഘിച്ചാണ്‌ അദ്ദേഹത്തെയും കൊണ്ട്‌ യാത്രചെയ്‌തത്‌. ബൈക്കിന്‌ പിന്നാലെ പൊലീസ്‌ വാഹനം മന്ത്രിയ്‌ക്ക്‌ അകമ്പടി സേവിച്ചത്‌ ജനത്തിന്‌ കൗതുകമായി. മന്ത്രി ജി സുധാകരന്‍ കേശവദാസപുരത്ത്‌ ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയത്‌ പൊലീസ്‌ വാഹനത്തിലായിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+