വെട്ടേറ്റ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ മരിച്ചു
തൃശൂര്‍: പാവറട്ടിയില്‍ അക്രമികളുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ മരിച്ചു.
പൂവത്തൂര്‍ സ്വദേശി മരുതയൂര്‍ കുണ്ടുവീട്ടില്‍ ബൈജു (30)വാണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ പത്തു മണിയോടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ബിജുവിനെ അക്രമിയ്‌ക്കുകയായിരുന്നു.
വെട്ടേറ്റ ബിജുവിനെ സാന്‍ജോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്‌ക്കാനായില്ല.
പ്രദേശത്ത് അടുത്ത കാലത്തായി ആര്‍എസ്‌എസ്-എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇത് തന്നെയാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.












Click it and Unblock the Notifications