പണിമുടക്കിന് സര്‍ക്കാര്‍ ഒത്താശ ചെയ്‌തു: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സര്‍ക്കാര്‍ ഒത്താശയോടെ പണിമുടക്കുകാര്‍ കേരളത്തിലെങ്ങും അഴിഞ്ഞാടുകയും ജനജീവിതം സ്‌തംഭിപ്പിക്കുകയും മര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്‌തതായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
ഇതേപോലെ കേരളത്തില്‍ നിയമവാഴ്‌ച തകര്‍ന്നൊരു ദിവസം ഉണ്ടായിട്ടില്ല. പൊലീസുകാരും സമരക്കാരുടെ അക്രമത്തിന് കൂട്ടുനിന്നു. പണിമുടക്കുന്നതിന് അവകാശമുണ്ട്. അതേപോലെ പണിമുടക്കാത്തവര്‍ക്ക് സംരക്ഷണവും ആവശ്യമാണ്.
ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്‌ത മന്ത്രിമാര്‍ സര്‍ക്കാര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചില്ലെന്ന് മാത്രമല്ല അത് ലംഘിക്കുകയും ചെയ്‌തു- ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
പണിമുടക്കിന് മുമ്പ് പൊലീസിന്റെയും സര്‍ക്കാറിന്റെയും ഭാഗത്തുനിന്നുണ്ടാവാറുള്ള പ്രഖ്യാപനങ്ങളൊന്നും ഇത്തവണ ഉണ്ടായില്ല. ടെക്‌നോപാര്‍ക്കില്‍ ഉള്‍പ്പെടെ പണിമുടക്ക് നടത്താന്‍ പൊലീസിനെ ഉപയോഗിച്ച് ഒത്താശ ചെയ്‌തുകൊടുത്തതായി അദ്ദേഹം ആരോപിച്ചു. മന്ത്രിസഭായോഗം പോലും മാറ്റിവച്ചാണ് സര്‍ക്കാര്‍ സമരം വിജയിപ്പിക്കാനുള്ള നടപടി നടത്തിയത്.
കോടതിയ്‌ക്കു കൊടുത്ത ഉറപ്പ് സര്‍ക്കാര്‍ പരസ്യമായി ലംഘിച്ചിരിക്കുകയാണ്. ഒരു കുഞ്ഞ് മരിച്ച അമ്മയുടെ ദുഖത്തിന് സിഐടിയു നേതാവ് എംഎം ലോറന്‍സ് നല്‍കിയ മറുപടി ക്രൂരമായിപ്പോയി. കേരളത്തില്‍ ഭരണമുന്നണി നടത്തുന്ന ഏത് ധാര്‍ഷ്ട്യത്തിനും ജനം കൂട്ടുനില്‍ക്കുമെന്ന് കരുതരുത്- ഉമ്മന്‍ചാണ്ടി ഓര്‍മ്മിപ്പിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications