Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടി അപകടം: ഉത്തരവാദിയ്‌ക്ക്‌ ശിക്ഷ 11 ജീവപര്യന്തം

ലോസാഞ്ചല്‍സ്‌: കാലിഫോര്‍ണിയയില്‍ പതിനൊന്ന്‌ പേരുടെ മരണത്തിനിടയാക്കിയ തീവണ്ടിയപകടത്തിന്‌ കാരണക്കാരനായ ആളെ 11 ജീവപര്യന്തത്തിന്‌ വിധിച്ചു.

29 കാരനായ ഹുവാന്‍ മാനുവല്‍ ആല്‍വാരസിനാണ് അത്യാപൂര്‍വമായ ശിക്ഷ കോടതി വിധിച്ചത്‌. ഇത്‌ പ്രകാരം ആല്‍വാരസിന്‌ ഇനിയുള്ള ജീവിതകാലം മുഴുവന്‍ ജയിലില്‍ തന്നെ കഴിയേണ്ടി വരും. ഇയാള്‍ക്ക്‌ ഒരിയ്‌ക്കലും പരോള്‍ അനുവദിയ്‌ക്കരുതെന്നും കോടതിയുടെ വിധിന്യായത്തിലുണ്ട്‌.

2005 ജനുവരി 26നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. മെട്രോലിങ്ക്‌ കമ്മ്യൂണിക്കേറ്റര്‍ ലൈനില്‍ കാര്‍ കുറുകെയിട്ട്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിയ്‌ക്കുകയായിരുന്നു ആല്‍വാരസ്‌.

കാറിലിടിച്ച്‌ പാളം തെറ്റി മറിഞ്ഞ തീവണ്ടി അടുത്ത പാളത്തിലൂടെ വരികയായിരുന്ന മറ്റൊരു തീവണ്ടിയുമായി കൂട്ടിയിടിക്കുകയും ചെയ്‌തിരുന്നു.

ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ ശ്രമമെന്ന ആല്‍വാരസിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. അപകടത്തില്‍ 11 പേര്‍ മരിയ്‌ക്കുകയും 180 ഓളം പേര്‍ക്ക്‌ പരിക്കേല്‌ക്കുകയും ചെയ്‌തു.

വിധി കേള്‍ക്കാന്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളുള്‍പ്പടെ ഒട്ടേറെ പേര്‍ കോടതിയില്‍ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+