Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിരസ്സില്‍ അഞ്ചു വെടിയേറ്റിട്ടും 84കാരന്‌ ജീവന്‍

ബ്യൂണസ്‌ അയേഴ്‌സ്‌: ആത്മഹത്യചെയ്യാനായി അഞ്ചുതവണ തലയ്‌ക്കു വെടിവച്ചിട്ടും എണ്‍പത്തിനാലുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

തെക്കുകിഴക്കന്‍ അര്‍ജന്റീനയിലെ പുന്‍ട അല്‍റ്റ നഗരത്തിലാണ്‌ സംഭവം നടന്നത്‌. അഞ്ചുതവണ തലയ്‌ക്കുവെടിവച്ചിട്ടും മരിച്ചില്ലെന്ന്‌ മനസ്സിലാക്കിയ ഇയാള്‍ ആറാം തവണ വയറ്റിലും വെടിവച്ചിരുന്നുവത്രേ.പൊലീസുകാരെത്തുമ്പോള്‍ പരുക്കുകളുണ്ടെങ്കിലും ഇയാള്‍ പൂര്‍ണ്ണ ബോധത്തോടെയിരിക്കുന്നതാണ്‌ കണ്ടത്‌.

പക്ഷേ ആ സമയത്ത്‌ ഇയാള്‍ക്ക സംസാരിക്കാന്‍ കഴിയുമായിരുന്നില്ലത്രേ. അതുകൊണ്ട്‌ ആംഗ്യങ്ങളിലൂടെയാണ്‌ പൊലീസുകാരോട്‌ ആശയവിനിമയം നടത്തിയതെന്നും പൊലീസ്‌ ഓഫീസര്‍ ഹെര്‍മാന്‍ റുബന്‍ ഗാബ്‌ പറഞ്ഞു.

ഇയാള്‍ തനിച്ചാണ്‌ താമസിക്കുന്നത്‌. ആത്മഹത്യയ്‌ക്കായി വളരെ പഴക്കമേറിയ തോക്കും, വെടിമരുന്നുമാണ്‌ ഇയാള്‍ ഉപയോഗിച്ചതെന്നും അതുകൊണ്ടായിരിക്കും വേണ്ടത്ര ശക്തിയോടെ വെടിമരുന്ന്‌ പ്രവര്‍ത്തിക്കാതിരുന്നതെന്നുമാണ്‌ പൊലീസിന്റെ നിഗമനം.

അല്ലായിരുന്നെങ്കില്‍ ആദ്യത്തെ നിറയൊഴിക്കുമ്പോള്‍ത്തന്നെ ഇയാള്‍മരിക്കേണ്ടതായിരുന്നുവെന്നും പൊലീസ്‌ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+