വിദ്യാര്‍ഥിയുമായി ലൈംഗികബന്ധം: അധ്യാപിക ജയിലില്‍
പിറ്റ്‌സ്‌ബര്‍ഗ്: വിദ്യാര്‍ഥിയായ 14കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും മൊബൈലിലേക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചു കൊടുക്കയും ചെയ്‌ത കേസില്‍ കായിക അധ്യാപികയെ മൂന്നു വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചു.
27കാരിയായ ബെത്ത് ആന്‍ ചെസ്‌റ്ററിനെയാണ് തടവ് ശിക്ഷയ്‌ക്ക് വിധിച്ചത്. തന്റെ തന്നെ നഗ്ന ചിത്രങ്ങളാണ് ബെത്ത് വിദ്യാര്‍ഥിയുടെ മൊബൈലിലേക്ക് എംഎംഎസ് വഴി അയച്ചു കൊടുത്തിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ബെത്തിനെ പോലീസ് അറസ്‌റ്റ് ചെയ്‌തതിനു ശേഷവും വിദ്യാര്‍ഥിയുമായി ബന്ധം തുടര്‍ന്നത് ഗുരുതരമായ കുറ്റമായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.
സംഭവത്തില്‍ താന്‍ എല്ലാവരോടും മാപ്പപേക്ഷിയ്‌ക്കുകയാണെന്ന് ബെത്ത് കോടതിയില്‍ പറഞ്ഞു. ഞാന്‍ കുറ്റക്കാരിയാണെന്നും ഞാന്‍ ശിക്ഷയ്‌ക്ക് അര്‍ഹയാണെന്നും അവര്‍ പറഞ്ഞു.
ബെത്തിന്റെ ശിക്ഷാ കാലാവധി നീളാന്‍ കാരണം വിദ്യാര്‍ഥിയുമായുള്ള ബന്ധം പിന്നെയും തുടര്‍ന്നത് കൊണ്ടാണെന്ന് ഡെപ്യൂട്ടി ഡിസ്‌ട്രിക് അറ്റോര്‍ണി ലോറ ഡിറ്റ്‌ക പറഞ്ഞു.


Click it and Unblock the Notifications