Get Updates
Get notified of breaking news, exclusive insights, and must-see stories!

നൂറാം വയസ്സിലും കൃഷിയും കാലിവളര്‍ത്തലുമായി ബന്ധുദാസ്‌

ജഗത്‌സിങ്‌പൂര്‍(ഒറീസ): വെറുതെ കിട്ടുന്നതാണെങ്കില്‍ പത്തുപൈസ പോലും വേണ്ടെന്ന്‌ വയ്‌ക്കാത്തവരാണ്‌ നമ്മളില്‍പ്പലരും അതും ഇത്‌ കിട്ടുന്നത്‌ സര്‍ക്കാറില്‍ നിന്നാണെങ്കില്‍ നമ്മുടെ അവകാശമാണെന്ന ഭാവത്തില്‍ നാമത്‌ വാങ്ങിച്ചെടുക്കാന്‍ മിടുക്കു കാട്ടുകയും ചെയ്യും.

എന്നാല്‍ ഒരു നൂറു വയസ്സുകാരന്‍ സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന പെന്‍ഷന്‍ വേണ്ടെന്നും തനിക്ക്‌ അധ്വാനിക്കാന്‍ ശേഷിയുണ്ടെന്നും പറയുന്നുവെന്ന്‌ കേട്ടാല്‍ എന്തുതോന്നും. അങ്ങനെയാരെങ്കിലും പറയുമോ എന്നല്ലേ ചിന്തിക്കുന്നത്‌.

എന്നാല്‍ ഒറീസയിലെ ജഗത്‌ സിങ്‌പൂര്‍ ജില്ലയിലെ സലിജംഗ സ്വദേശിയായ ബന്ധു ദാസ്‌ പറയുന്നത്‌ സര്‍ക്കാര്‍ വെറുതെ തരുന്ന പണം തനിയ്‌ക്ക്‌ വേണ്ടെന്നാണ്‌.

ഔദ്യോഗിക രേഖകള്‍ പ്രകാരം ബന്ധു ദാസിന്‌ നൂറു വയസ്സ്‌ തികഞ്ഞു. എന്നാല്‍ ഇപ്പോഴും അദ്ദേഹം അധ്വാനിച്ച്‌ ജീവിതച്ചെലവിനുള്ള വക കണ്ടെത്തുന്നു. ഇതുമാത്രമല്ല സര്‍ക്കാര്‍ നല്‍കുന്ന വാര്‍ധക്യകാല പെന്‍ഷന്‍ തനിക്കുവേണ്ടെന്നും ജോലിചെയ്യാനുള്ള ആരോഗ്യം തനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു.

ജോലിചെയ്യാന്‍ കഴിവുള്ളതുകൊണ്ടാണത്രേ ഇദ്ദേഹം സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ വേണ്ടെന്നുവയ്‌ക്കുന്നത്‌. കഴിവില്ലാത്തവരെ സര്‍ക്കാര്‍ തീര്‍ച്ചയായും സഹായിക്കണം. പാവപ്പെട്ടവര്‍ക്കും സമൂഹത്തില്‍ താഴ്‌ന്ന നിലിയിലുള്ളവര്‍ക്കും സഹായം നല്‍കണം. എന്നാല്‍ അധ്വാനിച്ച്‌ ജീവിതമാര്‍ഗം തേടാന്‍ കഴിവുള്ളവര്‍ക്ക്‌ സര്‍ക്കാര്‍ സഹായം നല്‍കേണ്ടതില്ല- അദ്ദേഹം പറയുന്നു.

കൃഷിയും കാലിവളര്‍ത്തലുമാണ്‌ ദാസിന്റെ ജോലി. പ്രഭാതഭക്ഷണം കഴിഞ്ഞതിന്‌ ശേഷം രണ്ടുകിലോമീറ്റര്‍ നടന്നാണത്രേ ഇദ്ദേഹം കാലികള്‍ക്കായുള്ള പുല്ല്‌ ശേഖരിക്കുന്നത്‌. ഇദ്ദേഹത്തിന്‌ നാല്‌ മക്കളുണ്ട്‌, രണ്ട്‌ ആണും രണ്ട്‌ പെണ്ണും എല്ലാവരും വിവാഹം കഴിച്ച്‌ സുഖമായി ജീവിക്കുന്നു, ഭാര്യ ലബാനിയ്‌ക്ക്‌ ഇപ്പോള്‍ 90 വയസ്സായി. തളര്‍വാതം പിടിപെട്ട ഇവര്‍ ഇപ്പോള്‍ പൂര്‍ണ്ണായും കിടപ്പിലാണ്‌.

നൂറാം വയസ്സിലും ഇദ്ദേഹത്തിന്റെ കണ്ണുകള്‍ക്ക്‌ നല്ല കാഴ്‌ചയുണ്ട്‌. മാത്രമല്ല ഇതേവരെ കാര്യമായ രോഗങ്ങളൊന്നും ദാസിന്‌ പിടിപെട്ടിട്ടില്ലെന്നും മക്കള്‍ പറയുന്നു. തന്റെ ആരോഗ്യ രഹസ്യം പാലും പാലുല്‍പന്നങ്ങളുമാണെന്നാണ്‌ ദാസ്‌ പറയുന്നത്‌. ദിവസവും പാല്‍ കുടിയ്‌ക്കുന്ന ഇദ്ദേഹം നെയ്യുള്‍പ്പെടെയുള്ള പാലുല്‍പ്പന്നങ്ങളും വേണ്ടുവോളം ഉപയോഗിക്കുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+