അംബാനിമാരുടെ തര്‍ക്കം തീര്‍ക്കാന്‍ അമ്മ ഇടപെടണമെന്ന് കോടതി
മുംബൈ: കൃഷ്‌ണ, ഗോദാവരി എന്നീ നദീതടങ്ങളില്‍ നിന്നുള്ള പ്രകൃതി വാതകം കൈമാറുന്നതിനുള്ള കരാറിനെച്ചൊല്ലി അംബാനി സഹോദരന്മാര്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ അമ്മ കോകിലാ ബെന്‍ ഇടപെടണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
മുകേഷ് അംബാനിയും അനുജന്‍ അനില്‍ അംബാനിയും തര്‍ക്കപരിഹാരതത്തിനായി അമ്മയെ സമീപിക്കണമെന്നാണ് ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചത്.
മുകേഷിന്റെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡ് അനിലിന്റെ റിലയന്‍സ് നാച്ചുറല്‍ റിസോഴ്‌സസ് ലിമിറ്റഡിന് വാതകം കൈമാറണമെന്ന കരാറാണ് തര്‍ക്കത്തിലായിരിക്കുന്നത്.
ഇതുസംബന്ധിച്ച കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് ഡിവിഷന്‍ ബഞ്ച് ശുപാര്‍ശ രൂപത്തിലുള്ള നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications