കൂട്ടമാനഭംഗം: പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു
അകോള(മഹാരാഷ്ട്ര): മൂന്നു യുവാക്കള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്‌തതിനെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു.
മഹാരാഷ്ട്രത്തിലെ അകോള ജില്ലയിലെ ഉരാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അന്ദുര ഗ്രാമത്തിലാണ് മാനഭംഗത്തെത്തുടര്‍ന്ന് പതിനേഴുകാരി ആത്മഹത്യ ചെയ്‌തത്. വീട്ടില്‍ പെണ്‍കുട്ടി തനിച്ചായിരുന്ന സമയത്താണ് അയല്‍ക്കാരായ യുവാക്കള്‍ എത്തി അക്രമം നടത്തിയത്. ഇതിന് ശേഷം അവര്‍ സ്ഥലം വിടുകയും ചെയ്‌തു.
സംഭവത്തില്‍ മനംനൊന്ത പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. മരിക്കുന്നതിന് മുമ്പ് പെണ്‍കുട്ടി തന്റെ കയ്യില്‍ മൂന്ന് യുവാക്കളുടെയും പേരെഴുതി വച്ചിരുന്നു. ഇതാണ് സംഭവത്തിന് തുമ്പുണ്ടാക്കിയത്. പിന്നീട് പെണ്‍കുട്ടിയുടെ അമ്മാവന്‍ യുവാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.
സംഭവത്തില്‍ ഉള്‍പ്പെട്ട പതിനെട്ടുകാരനായ ധീരജ്, ഇരുപത്തിരണ്ടുകാരനായ സംഗ്‌പാല്‍ എന്നിവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. മൂന്നാമനായ വിവേക് ഇപ്പോഴും ഒളിവിലാണ്. ബുധനാഴ്‌ച വൈകീട്ടാണ് സംഭവം നടന്നത്.












Click it and Unblock the Notifications