പരപുരുഷബന്ധം സംശയിച്ച് ഭാര്യയെ കൊന്നു
നോയ്‌ഡ: പരപുരുഷബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് ഭാര്യയെ കുട്ടികള്‍ക്ക് മുന്നിലിട്ട് കഴുത്തു ഞെരിച്ച് കൊന്ന ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
നോയ്‌ഡയിലെ ബിസിനസുകാരനായ ശാംഷേര്‍ സിങ് യാദവ്(30) ആണ് ഭാര്യ സോണിയെ കൊലപ്പെടുത്തിയശേഷം പൊലീസില്‍ കീഴടങ്ങിയത്. തന്റെ ടാറ്റ സഫാരി കാറില്‍ രണ്ട് കുട്ടികളും ഭാര്യയുടെ മൃതദേഹവുമായാണ് യാദവ് നോയ്‌ഡയിലെ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
ഭാര്യയ്‌ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് സംശയമുള്ളതുകൊണ്ടാണ് താന്‍ കൊലനടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്ന വ്യാഴാഴ്‌ച ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞ് യാദവും ഭാര്യയും വഴക്കിട്ടിരുന്നുവത്രേ. ഇടക്ക് പ്രകോപിതനായ യാദവ് ഭാര്യയുടെ കഴുത്തില്‍ പിടിച്ചുമുറുക്കി ഇതിനിടെ കുട്ടികള്‍ കരയാന്‍ തുടങ്ങിയപ്പോഴാണ് യാദവ് പിടിവിട്ടത്.
പിന്നീട് ഭാര്യ മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ താനാകെ ഭയന്നുവെന്നും അതിനാലാണ് പൊലീസില്‍ പറയാമെന്ന് കരുതിയതെന്നുമാണ് ഇയാള്‍ പറയുന്നത്.
കാറില്‍വച്ചാണ് അച്ഛനും അമ്മയും തമ്മില്‍ വഴക്കുണ്ടായതെന്നും കുപിതനായ പിതാവ് ദുപ്പട്ടകൊണ്ട് മുറുക്കിയാണ് അമ്മയെ കൊലപ്പെടുത്തിയതെന്നുമാണ് ഏഴു വയസ്സായ മകന്‍ പൊലീസിനെ അറിയിച്ചത്.
2001ലാണ് യാദവും സോണിയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. അന്നുമുതല്‍ത്തന്നെ പലകാരണങ്ങളും പറഞ്ഞ് യാദവ് സോണിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് സോണിയുടെ വീട്ടുകാര്‍ പറയുന്നത്.












Click it and Unblock the Notifications