സ്വാശ്രയം: ഫീസ് വീണ്ടും മുഹമ്മദ് കമ്മിറ്റിക്ക് മുന്നില്‍
ദില്ലി: സ്വാശ്രയ ഫീസ് സംബന്ധിച്ച വിഷയങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന് മുഹമ്മദ് കമ്മിറ്റിയെ സമീപിയ്‌ക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഇനാംദാര്‍ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോളെജുകളുമായി കരാര്‍ ഉണ്ടാക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ച കോടതി പക്ഷെ കോളെജുകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണ അംഗീകരിക്കാന്‍ വിസമ്മതിച്ചു. ആവശ്യം കോടതി തള്ളിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അപേക്ഷ പിന്‍വലിച്ചു.
ഫീസ് മുഹമ്മദ് കമ്മിറ്റിയ്‌ക്ക് തീരുമാനിയ്‌ക്കാമെന്ന് വ്യക്തമാക്കിയ കോടതി ഇപ്പോഴത്തെ ധാരണ പ്രകാരം മാനേജ്‌മെന്റ് സീറ്റുകളില്‍ ഈടാക്കുന്ന ഫീസ് ഉയര്‍ന്നതാണെന്നും നിരീക്ഷിച്ചു.
ജസ്‌റ്റിസുമാരായ ടി.കെ താക്കര്‍, ജയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെതാണ് ഉത്തരവ്.
സുപ്രീം കോടതിയുടെ പുതിയ വിധി ഒട്ടേറെ നിയമക്കുരുക്കള്‍ക്ക് കാരണമാകാന്‍ സാധ്യതയുണ്ടെന്ന് നിയമവിദഗ്‌ദ്ധര്‍ കരുതുന്നത്.
മുഹമ്മദ് കമ്മിറ്റിയ്‌ക്ക് മുമ്പാകെ വീണ്ടും പോകുന്നത് ക്രോസ് സബ്‌സിഡിയ്‌ക്ക് വഴിവെയ്‌ക്കുമെന്ന് കേസില്‍ പങ്കു ചേര്‍ന്നുകൊണ്ട് കോടതിയെ സമീപിച്ച രണ്ട് വിദ്യാര്‍ഥികളുടെ അഭിഭാഷകര്‍ പറഞ്ഞെങ്കിലും കോടതി അത് തള്ളി.
ഇക്കാര്യത്തില്‍ കമ്മിറ്റിയെ നിയോഗിച്ച സ്ഥിതിയ്‌ക്ക് ആദ്യം അവരെയാണ് സമീപിയ്‌ക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications