Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡന വിവാദം: റോ ജീവനക്കാരിയെ പിരിച്ചുവിട്ടു

ദില്ലി: ഉന്നത ഉദ്യോഗസ്ഥന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്‌ പരാതി നല്‌കിയതിന്റെ പേരില്‍ ഒട്ടേറെ അപമാനവും അവഹേളനവും ഏല്‌ക്കേണ്ടി വന്ന റിസര്‍ച്ച്‌ ആന്‍ഡ്‌ അനാലിസിസ്‌ വിംഗ്‌ (റോ)ഉദ്യോഗസ്ഥ നിഷ ഭാട്ടിയയെ അധികൃതര്‍ പിരിച്ചു വിട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസിന്‌ മുന്നില്‍ ആത്മഹത്യയ്‌ക്കു ശ്രമിച്ച്‌ ആശുപത്രിയില്‍ കഴിയവെയാണ്‌ പിരിച്ചുവിടല്‍ നടപടി ഉണ്ടായിരിക്കന്നത്‌. നിഷയ്‌ക്ക്‌ പിന്തുണയുമായി വനിതാ ശിശുക്ഷേമ മന്ത്രി രേണുക ചൗധരി രംഗത്തെത്തിയതിനിടയിലാണ്‌ അസാധാരണമായ ഉത്തരവിലൂടെ നിഷയെ പിരിച്ചു വിട്ടിരിയ്‌ക്കുന്നത്‌.

നിഷയുടെ മാനസികാവസ്ഥ തകരാറിലാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും കാണിച്ചു കൊണ്ട്‌ സര്‍ക്കാര്‍ പത്രക്കുറിപ്പ്‌ ഇറക്കിയതിന്‌ പിന്നാലെയാണ്‌ പിരിച്ചു വിടല്‍ നടപടി.

വിദേശത്ത്‌ നിയമനം ലഭിയ്‌ക്കാത്തതിന്റെ ദേഷ്യം തീര്‍ക്കാന്‍ നിഷ കെട്ടിച്ചമച്ച ആരോപണങ്ങളാണിതെന്ന്‌ റോ സെക്രട്ടറി ചതുര്‍വേദി സംഭവത്തെക്കുറിച്ച്‌ പ്രതികരിച്ചിരുന്നത്‌.

മേലുദ്യോഗസ്ഥരില്‍ നിന്ന്‌ പീഡനമുണ്ടായിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിനാലാണ്‌ താന്‍ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതെന്ന്‌ നിഷ പറഞ്ഞു.

സംഭവത്തില്‍ ഇടപെടണമെന്ന്‌ കാണിച്ച്‌ പ്രധാനമന്ത്രിയ്‌ക്ക്‌ താന്‍ കത്തയച്ചിരുന്നു. തൊഴിലിടങ്ങളില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളൊന്നും പാലിയ്‌ക്കുന്നില്ല.

റോയിലെ ഓഫീസര്‍മാര്‍ ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍ നടത്തുകയും വേഴ്‌ചയ്ക്ക പ്രേരിപ്പിയ്‌ക്കുകയും ചെയ്യുക പതിവാണെന്ന്‌ നിഷ ആരോപിച്ചു.

മുതിര്‍ന്ന ഉദ്യോഗസ്ഥനായ ചതുര്‍വേദി ലൈംഗിക വേഴ്‌ച നടത്താനായി തനിയ്‌ക്ക്‌ 30,000 രൂപ വാഗ്‌ദാനം ചെയ്‌തു. എന്നാല്‍ താന്‍ വഴങ്ങാത്തതിനാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചുവെന്നും നിഷ മാധ്യമങ്ങളോട്‌ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+