പ്രക്ഷോഭം തുടര്‍ന്നാല്‍ സിംഗൂരില്‍ നിന്ന് പിന്‍മാറും; ടാറ്റ
മുംബൈ: ഒരു ലക്ഷം രൂപ കാര്‍ നാനോയുടെ നിര്‍മാണ യൂണിറ്റ് പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നിന്ന് മാറ്റുമെന്ന് വ്യവസായ ഗ്രൂപ്പായ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ മുന്നറിയിപ്പ് നല്‌കി.
തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഫാക്ടറിയ്‌ക്കെതിരെ പ്രക്ഷോഭം ആരംഭിച്ച സാഹചര്യത്തിലാണ് ടാറ്റ മുന്നറിയിപ്പ് നല്‌കിയിരിക്കുന്നത്.
ഫാക്ടറിയിലെ തൊഴിലാളികളുടെ സുരക്ഷയില്‍ വിട്ടു വീഴ്‌ച ചെയ്യാനാവില്ലെന്ന് പറഞ്ഞ രത്തന്‍ ടാറ്റ പോലീസ് സംരക്ഷണത്തോടെ ഫാക്ടറി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ ആഗ്രഹമില്ലെന്നും അറിയിച്ചു.
ഞങ്ങളെ വേണ്ടാത്ത മേഖലയിലേക്ക് ഞങ്ങളില്ല. ഒക്ടോബറിലാണ് പദ്ധതി ആരംഭിയ്‌ക്കുന്നത്. സംശയ ദൃഷ്ടിയോടെ ഞങ്ങളെ കാണുന്ന പ്രദേശത്ത് തുടരാന്‍ ഞങ്ങള്‍ക്ക് താത്‌പര്യമില്ല. ജീവനക്കാരുടെ സംരക്ഷണത്തിന് വേണ്ടി എന്തു വില കൊടുത്തും സിംഗൂരില്‍ നിന്ന് ഞങ്ങള്‍ പിന്‍മാറും. രത്തന്‍ ടാറ്റ പറഞ്ഞു
ബംഗാളിലെ നാനോ പ്ലാന്റിന് വേണ്ടി കൃഷി ഭൂമി ഏറ്റെടുത്തുവെന്നാരോപിച്ചാണ് ടാറ്റയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുള്ളത്.
വ്യഴാഴ്‌ച വൈകി രത്തന്‍ ടാറ്റയും പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി നിരുപം സെന്നും തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ പ്ലാന്റ് മാറ്റി സ്ഥാപിയ്‌ക്കുന്ന കാര്യം ചര്‍ച്ച ചെയ്‌തുവെന്ന് ഉഹാപോഹങ്ങളുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications