കെഎസ്‌ഇബിയെ കമ്പനിയാക്കുന്നു
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കി മാറ്റുന്നതിനെ സംബന്ധിച്ച് പഠനം നടതത്തിയ വിദഗ്‌ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‌കി.
ബോര്‍ഡിനെ പൊതു മേഖലയില്‍ ഒറ്റ കമ്പനിയാക്കി നിലനിര്‍ത്താനാണ് സമിതിയുടെ റിപ്പോര്‍ട്ടിലുള്ള ശുപാര്‍ശ. കെഎസ്‌ഇബിയെ കമ്പനിയാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിയ്‌ക്കാന്‍ വൈദ്യുതി വകുപ്പിന് നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്.
വൈദ്യുത വകുപ്പിനെ കമ്പനിയാക്കി മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സമയപരിധി സെപ്‌റ്റംബറില്‍ അവസാനിയ്‌ക്കാനിരിക്കെയാണ്.
പുതിയ കമ്പനി ഫ്രഞ്ച് മാതൃകയിലാക്കാനാണ് സമിതിയുടെ ശുപാര്‍ശ. പൊതു മേഖലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിയ്‌ക്കുന്ന 'ഇലക്ട്രിസിറ്റി ദേ ഫ്രാന്‍സി'ന്റെ മാതൃകയിലായിരിക്കും പുതിയ കമ്പനിയെന്നറിയുന്നു.
വൈദ്യുതി ഉത്‌പാദനം, പ്രസരണം, വിതരണം എന്നീ പ്രവര്‍ത്തനങ്ങള്‍ ഒറ്റക്കമ്പനിയ്‌ക്കു കീഴില്‍ നിലനിര്‍ത്താന്‍ നിലവിലുള്ള നിയമങ്ങള്‍ തടസ്സമില്ല.












Click it and Unblock the Notifications