ചെങ്ങറ സമരം ഒത്തു തീരാന്‍ സാധ്യത
തിരുവനന്തപുരം: ഒരു വര്‍ഷമായി തുടരുന്ന ചെങ്ങറ ഭൂസമരം ഒത്തു തീരാന്‍ സാധ്യത തെളിയുന്നു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടാന്‍ തീരുമാനിച്ചതോടെയാണ് സമരം തീരാനുള്ള വഴികള്‍ തെളിഞ്ഞത്.
ചെങ്ങറ സരമ സമിതിയ്‌ക്കു വേണ്ടി സാധുജന വിമോചന സംയുക്ത വേദി ളാഹ ഗോപാലനും മനുഷ്യവകാശ പ്രവര്‍ത്തകനുമായ സി.ആര്‍ നീലകണ്‌ഠന്‍, പട്ടിക വിഭാഗ ക്ഷേമമന്ത്രി എ.കെ ബാലന്‍, റവന്യൂ മന്ത്രി കെ. പി രാജേന്ദ്രന്‍ തുടങ്ങിയവരുമായി വ്യാഴാഴ്‌ച ചര്‍ച്ച നടത്തി.
ഭൂരഹിതരായ ആദിവാസികളെ അടിച്ചമര്‍ത്തുകയല്ല സര്‍ക്കാരിന്റെ ലക്ഷ്യം. ചെങ്ങറയിലെ സമരം ഭൂമിയ്‌ക്ക് വേണ്ടിയുള്ളതാണെന്ന് സര്‍ക്കാരിനറിയാം. എന്നാലത് ന്യായമാണോയെന്ന് തീരുമാനിയ്‌ക്കേണ്ടത് പുറമെ നിന്നുള്ളവരല്ല, അതെ സമയം സര്‍ക്കാരിനെതിരെ ചില നീക്കങ്ങളും ചെങ്ങറ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്നും മന്ത്രിമാര്‍ പറഞ്ഞു.
സമരത്തിന് പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പട്ടിക വിഭാഗം, തൊഴില്‍, വനം, പട്ടിക ജാതി, റവന്യൂ മന്ത്രിമാര്‍ ഉള്‍പ്പെടുന്ന മന്ത്രിതല യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രോത്സാഹജനകമായിരുന്നുവെന്ന് ളാഹ ഗോപാലന്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications