ജര്‍മ്മന്‍ പൗരത്വം കിട്ടാന്‍ എഴുത്തു പരീക്ഷ
ബര്‍ലിന്‍: ജര്‍മ്മനിയിലുള്ള വിദേശികള്‍ക്ക് പൗരത്വത്തിനായി ഇനി മുതല്‍ എഴുത്തുപരീക്ഷയും പാസാകണം. സെപ്‌റ്റംബര്‍ ഒന്നു മുതല്‍ ഈ പുതിയ നിയമം നിലവില്‍വരും.
33 ചോദ്യങ്ങളുള്ള പരീക്ഷയില്‍ പകുതി ചോദ്യത്തിനെങ്കിലും ശരിയുത്തരം നല്‍കിയാല്‍ മാത്രമേ പൗരത്വം കിട്ടുകയുള്ളു. ഇതിനായി തയ്യാറാക്കിയ ചോദ്യാവലിയെപ്പറ്റി രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെ ചോദ്യങ്ങള്‍ ലഘൂകരിക്കാമെന്ന് ഭരണകക്ഷിയായ സോഷ്യലിസ്‌റ്റ് പാര്‍ട്ടി ഉറപ്പ് നല്‍കിയിട്ടുണ്ട്.
ജര്‍മ്മന്‍ ഭരണഘടന, ചരിത്രം, രാഷ്ട്രീയം, സമകാലികസംഭവങ്ങള്‍, പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയ്‌ക്കുണ്ടാവുക. ഒരിക്കല്‍ പരീക്ഷയില്‍ വിജയം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും പരീക്ഷ എഴുതാം.
എട്ടുവര്‍ഷമെങ്കില്‍ തുടര്‍ച്ചയായി ജര്‍മ്മനിയില്‍ കഴിഞ്ഞവര്‍ക്കുമാത്രമമേ പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു. മാത്രമല്ല ഇവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവുകയും ചെയ്യരുത്.
ജര്‍മ്മന്‍ ഭാഷ എഴുതാനും വായിക്കാനും ഇവര്‍ക്ക് അറിവുണ്ടാകണം. പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നതിനായി പ്രത്യേക പരിശീലനകേന്ദ്രങ്ങള്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.












Click it and Unblock the Notifications