ഏറ്റവും വലിയ പാലം ലാദന്‍ സഹോദരന്‍ നിര്‍മിയ്‌ക്കുന്നു
ജിബൂട്ടി: ഏഷ്യ-ആഫ്രിക്ക ഭൂഖണ്ഡങ്ങളെ പരസ്‌പരം ബന്ധിപ്പിച്ചു കൊണ്ട് ചെങ്കടലിന് മീതെ 29 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മ്മിയ്‌ക്കുന്ന കൂറ്റന്‍ തൂക്കു പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം ജിബൂട്ടി പ്രധാനമന്ത്രി ഡെലീറ്റ മുഹമ്മദ് ഡെലീക് ഉദ്‌ഘാടനം ചെയ്‌തു.
അല്‍ഖ്വയ്‌ദ തലവന്‍ ഉസാമ ബിന്‍ലാദന്റെ അര്‍ദ്ധ സഹോദരന്‍ താരിഖ് മുഹമ്മദ് ബിന്‍ലാദന്റെ നേതൃത്വത്തിലുള്ള മിഡില്‍ ഈസ്‌റ്റ് ഡവലപ്പ്‌മെന്റ് കമ്പനിയ്‌ക്കാണ് പാലത്തിന്റെ നിര്‍മാണ ചുമതല.
ആഫ്രിക്കന്‍ രാഷ്ട്രമായ ജിബൂട്ടിയെയും യെമനെയുമാണ് നൂറ്റാണ്ടിന്റെ പാലമെന്നറിയപ്പെടുന്ന തൂക്കു പാലം ബന്ധിപ്പിയ്‌ക്കുക. രണ്ട് ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിയ്‌ക്കുന്ന പാലത്തിന്റെ നിര്‍മാണം 9 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിയ്‌ക്കുന്നത്.
പാലത്തിന്റെ രണ്ടറ്റത്തുമായി ആധുനിക സൗകര്യങ്ങളുള്ള രണ്ട് നഗരങ്ങള്‍ പണിയാനും പദ്ധതിയുണ്ട്.
നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ പാലമിരിക്കും ചെങ്കടലിന് മീതെയുണ്ടാകുകയെന്ന് നിര്‍മാതാക്കളായ മിഡില്‍ ഈസ്റ്റ് കമ്പനി അവകാശപ്പെട്ടു.
നിര്‍മാണത്തില്‍ ഇന്ത്യന്‍ കമ്പനികളായ ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയും പൂഞ്ച് ലോയ്‌ഡും പങ്കാളിത്തം വഹിയ്‌ക്കുന്നുണ്ട്.












Click it and Unblock the Notifications