ധനിക രാജാക്കന്‍മാരില്‍ ചക്രവര്‍ത്തി തായ് രാജാവ്: ഫോബ്സ്
സിംഗപ്പൂര്‍: ലോകത്തിലെ ഏറ്റവും ധനികനായ രാജാവായി തായ്‌ലാന്‍ഡ് രാജാവ് ഭൂമിബോല്‍ അദുല്യദേജിനെ തിരഞ്ഞെടുത്തു.
സമ്പന്നരുടെ കണക്കെടുപ്പ് നടത്തുന്ന ഫോബ്‌സ് മാസികയാണ് ധനികരായ രാജാക്കന്മാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സയ്യിദ് അല്‍ നഹ് യാനാണ് പട്ടികയില്‍ രണ്ടാമത്തേത്.
മധ്യേക്ഷ്യയിലെ എണ്ണയുദ്‌പാദന രാജ്യങ്ങളിലെ തലവന്‍മാരായ രാജാക്കന്മാരാണ് പട്ടികയില്‍ കൂടുതലും ഇടം പിടിച്ചിരിയ്‌ക്കുന്നത്. ഏറ്റവും കൂടുതല്‍ രാജ്യം ഭരിച്ചു വരുന്ന തായ്‌ലാന്‍ഡ് രാജാവ് ഭൂമിബോലിന് എണ്‍പത് വയസ്സുണ്ട്.
കഴിഞ്ഞ ആറു പതിറ്റാണ്ടായി രാജാപദവിയുള്ള ഭൂമിബോലിനെ ദൈവീക പരിവേഷത്തോടെയാണ് തായ്‌ലാന്‍ഡുകാര്‍ കാണുന്നത്. സമ്പത്തിന്റെ കാര്യത്തില്‍ മറ്റുള്ള രാജാക്കന്മാരെ ബഹുദൂരം ഭൂമിബോല്‍ പിന്നിലാക്കിയിട്ടുണ്ട്. 350 കോടി ഡോളര്‍ സമ്പാദ്യമുള്ള ഭൂമിബോലിന് പിന്നാലിയി വരുന്ന യുഎഇ രാജാവിന്റെ സമ്പത്ത് 230 കോടി ഡോളര്‍ മാത്രമേയുള്ളൂ.
സൗദി അറേബ്യന്‍ രാജാവ് അബ്ദുള്ളയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. അതെ സമയം ഏറെക്കാലം ലോകത്തെ ഏറ്റവും വലിയ സമ്പന്ന പദവിയിലിരുന്ന ബ്രൂണെ സുല്‍ത്താന്‍ പട്ടികയില്‍ നാലാം സ്ഥാനത്തേക്കിറങ്ങിയിട്ടുണ്ട്. ബ്രൂണെ സുല്‍ത്താന്റെ സമ്പത്ത് 200 കോടിയായി ചുരുങ്ങിയെന്ന് ഫോബ്‌സ് മാഗസിന്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications