എയ്‌ഡ്‌സ് ബോധവല്‍ക്കരണത്തിന് കോണ്ടം റിംഗ് ടോണ്‍
ദില്ലി: മൊബൈല്‍ ഫോണിലെ റിംഗ് ടോണുകള്‍ ആളുകളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്. പലരും പുതിയ പുതിയ റിംഗ് ടോണുകള്‍ കിട്ടാന്‍ കാശുമുടക്കാറുപോലുമുണ്ട്. യാത്രക്കിടയിലും ജനക്കൂട്ടത്തിനിടയില്‍ നിന്നും കേള്‍ക്കുന്ന ചില റിംഗ് ടോണുകള്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറില്ലേ.
ചിലപ്പോഴൊക്കെ നമ്മള്‍ ആ റിംഗ് ടോണ്‍ ഒന്നു കൂടി കേള്‍ക്കാനും സ്വന്തമാക്കാനും ആഗ്രഹിക്കാറുമുണ്ട്. റിംഗ് ടോണുകളുടെ ഈ ജനപ്രിയത എയ്‌ഡ്‌സ് ബോധവല്‍ക്കരണത്തിനായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍.
ഇതിന്റെ ഭാഗമായി സുരക്ഷിത ലൈംഗിക ബന്ധത്തിനായി കോണ്ടങ്ങള്‍ ഉപയോഗിക്കുകയെന്ന സന്ദേശം നല്‍കുന്നതിനായി കോണ്ടം, കോണ്ടം എന്നുതുടങ്ങുന്ന റിംഗ് ടോണുകള്‍ ഇറങ്ങിക്കഴിഞ്ഞു. ഇതിലൂടെ എയ്‌ഡ്‌സ്, മറ്റ് ലൈംഗിക രോഗങ്ങള്‍ തുടങ്ങിയവയ്‌ക്കെതിരെ ഇന്ത്യന്‍ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ കഴിയുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.
പുതിയ റിംഗ് ടോണുകള്‍ വിപുലമായ ചര്‍ച്ചകള്‍ക്ക് വഴിവയ്‌ക്കുമെന്നും സുരക്ഷിതമായ ലൈംഗിക ബന്ധത്തിനായി കോണ്ടം ഉപയോഗിക്കാന്‍ ഇതിലൂടെ സമൂഹം കൂടുതല്‍ തയ്യാറാകുമെന്നും കരുതപ്പെടുന്നു.
ഇന്ത്യയില്‍ 270 ദശലക്ഷം ആളുകള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ബോളിവുഡ് ഗാനങ്ങളും ഇവയുടെ ഈണത്തിലുമുള്ള റിംഗ് ടോണുകളാണ് ഇവരില്‍ക്കൂടുതല്‍പ്പേരും ഇഷ്ടപ്പെടുന്നത്. ദി ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ് ഫൗണ്ടേഷനാണ് ഈ ബോധവല്‍ക്കരണത്തിനായി സാമ്പത്തിക സഹായം നല്‍കുന്നത്.
2.5 ദശലക്ഷം എച്ച്‌ഐവി ബാധിതരുള്ള ഇന്ത്യയില്‍ ദി ബിബിസി വേള്‍ഡ് സര്‍വീസ് ട്രസ്‌റ്റാണ് റിംഗ് ടോണ്‍ കാംപെയിന്‍ നടത്തുന്നത്. കോണ്ടം ശരിക്കും ആരോഗ്യസംബന്ധിയായ ഒരു ഉല്‍പന്നമാണ്. അതുപയോഗിക്കുമ്പോള്‍ നിങ്ങള്‍ ഒരു ഉത്തരവാദിത്വമുള്ള മനുഷ്യനായി മാറുകയാണ്-ബിബിസി വേള്‍ഡ് സര്‍വ്വീസ് ട്രസ്‌റ്റ് ഇന്ത്യയുടെ ഡയറക്ടര്‍ യുവന്‍ മക്‌ഫേസണ്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications