ടാറ്റയ്‌ക്ക് സ്വാഗതമെന്ന് വിലാസ് റാവു ദേശ്‌മുഖ്
മുംബൈ: ടാറ്റയെ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്‌മുഖ് സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തു. സിംഗൂരിലെ പദ്ധതി ഉപേക്ഷിയ്‌ക്കേണ്ടി വന്നാല്‍ ടാറ്റയ്‌ക്ക് മഹാരാഷ്ട്രയില്‍ എല്ലാ സൗകര്യവും ചെയ്‌തു കൊടുക്കാമെന്നാണ് വിലാസ് റാവുവിന്റെ വാഗ്‌ദാനം.
കാര്‍ ഫാക്ടറിയ്ക്കായുള്ള സ്ഥലവും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് വിലാസ് റാവുദേശ് മുഖിന്റെ പ്രസ്താവനയിലുണ്ട്.
ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിയ്‌ക്കെതിരെയുള്ള പ്രക്ഷോഭം തുടരുകയാണെങ്കില്‍ ബംഗാളില്‍ നിന്ന് പുറത്തു പോകുമെന്ന് ടാറ്റ തലവന്‍ രത്തന്‍ ടാറ്റ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‌കിയിരുന്നു.
തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളാണ് രത്തന്‍ ടാറ്റയെ പ്രകോപിപ്പിച്ചത്. പദ്ധതി നടത്തിപ്പിന് 1500 കോടി മുടക്കിയതിനാല്‍ പദ്ധതി മാറ്റാന്‍ കഴിയില്ലെന്നാണ് ചിലരുടെ വിചാരം. എന്നാല്‍ അവര്‍ക്ക് തെറ്റു പറ്റിയെന്നും രത്തന്‍ ടാറ്റ പറഞ്ഞിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications