തീവണ്ടി ടിക്കറ്റുകള്‍ ഇ ലേലം വഴി
ദില്ലി: യാത്രക്കാര്‍ക്ക് നിരക്കില്‍ ഇളവ് നല്‌കി തീവണ്ടി ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ വില്‌ക്കാന്‍ ഇന്ത്യന്‍ റെയില്‍വെ ഒരുങ്ങുന്നു.
ഇത് സംബന്ധിച്ചുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് ഉന്നത റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു. നിരക്ക് ഇളവ് വാഗ്‌ദാനം ചെയ്‌തു കൊണ്ടുള്ള ഇന്‍സ്റ്റന്റ് ടിക്കറ്റിങ് റെയില്‍വെ വിശേഷിപ്പിയ്‌ക്കുന്ന സംവിധാനത്തിന്റെ തുടക്കത്തില്‍ എസി, സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ ആണ് ലേലത്തിനെത്തുക.
തീവണ്ടി പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പായിരിക്കും ലേലം ആരംഭിയ്‌ക്കുക. യാത്രയ്‌ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് ലേലം അവസാനിയ്‌ക്കും. 10 മുതല്‍ 20 ശതമാനം വരെ സീറ്റുകളിലായിരിക്കും ലേലം പദ്ധതി നടപ്പില്‍ വരുത്തുക.
അതെ സമയം ജനപ്രിയ തീവണ്ടി സര്‍വീസുകളില്‍ ഈ സേവനം ലഭ്യമാകില്ല. ഇതിനു പുറമെ രാജധാനി തീവണ്ടികളിലെ ടിക്കറ്റുകളും ലേലത്തിനുണ്ടാകില്ലെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്.
പദ്ധതി പ്രകാരം ലേലത്തിനെത്തുന്ന എസി ഫസ്റ്റ് ക്ലാസ് ടിക്കറ്റിന്റെ നിരക്ക് അതെ തീവണ്ടിയിലെ എസി ടു ടയര്‍ ടിക്കറ്റ് നിരക്കിന് തുല്യമാകും. ടു ടയര്‍ ടിക്കറ്റ് നിരക്ക് എസി ത്രീ ടയര്‍ ടിക്കറ്റിനൊപ്പവുമായിരിക്കും.
എസി ത്രീ ടയര്‍ ടിക്കറ്റുകളുടെ ലേലം ആരംഭിയ്‌ക്കുന്നത് സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റിന്റെ നിരക്കിനൊപ്പവുമായിരിക്കും.












Click it and Unblock the Notifications