Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച്‌എഎല്‍ യൂണിറ്റിന്‌ തറക്കല്ലിട്ടു

കാസര്‍കോട്‌: ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്‌ ലിമിറ്റഡിന്റെ കാസര്‍കോട്ടെ സീതാംഗോളിയിലെ കിന്‍ഫ്രപാര്‍ക്കില്‍ തുടങ്ങുന്ന ഏവിയോണിക്‌സ്‌ ഫാക്ടറിയുടെ ശിലാസ്ഥാപനം പ്രതിരോധ മന്ത്രി എ.കെ ആന്റണി നിര്‍വഹിച്ചു. ചടങ്ങില്‍ വ്യവസായ മന്ത്രിഎളമരം കരീം അധ്യക്ഷത വഹിച്ചു.

വികസന കാര്യങ്ങളില്‍ രാഷ്ട്രീയം ഒഴിച്ചു നിര്‍ത്തണമെന്ന്‌ ശിലാസ്ഥാപനം നിര്‍വഹിച്ചു കൊണ്ട്‌ ആന്റണി പറഞ്ഞു. കേന്ദ്രത്തിലെ രാഷ്ട്രീയ മാറ്റങ്ങള്‍ കേരളത്തിന്റെ വികസനത്തെ ബാധിയ്‌ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇനിയും പ്രതിരോധ വകുപ്പിന്റെ വിവിധ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിയ്‌ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. നിലവില്‍ 15,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ എച്ച്‌എഎല്ലിനുണ്ടെന്നും ആന്റണി പറഞ്ഞു.

ആരോഗ്യമന്ത്രി പി.കെ ശ്രീമതി, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കിന്‍ഫ്രയുടെ 200 ഏക്കര്‍ ഭൂമിയില്‍ 200 കോടി മുടക്കിയാണ്‌ ഫാക്ടറി സ്ഥാപിയ്‌ക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+