അധ്യാപകന്റെ മരണം തലക്കടിയേറ്റ്
തിരുവനന്തപുരം: മലപ്പുറത്ത് ക്ലസ്റ്റര്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അധ്യാപകന്‍ മരിച്ചത് മര്‍ദ്ദനമേറ്റാണെന്ന് രാസപരിശോധനാ റിപ്പോര്‍ട്ട്.
വാലില്ലാപ്പുഴ എഎംഎല്‍പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ ജെയിംസ് അഗസ്റ്റിനാണ് ക്ലസ്റ്റര്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചത്. മരണകാരണം മര്‍ദ്ദനമേറ്റാകാമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
റിജ്യണല്‍ അനലിറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലും ഇത് ശരിയാണെന്ന് തെളിഞ്ഞിരുന്നു. മരണം വിവാദമായ സാഹചര്യത്തില്‍ നടത്തിയ ഹിസ്‌റ്റോപാത്തോളജി പരിശോധനയിലാണ് മരണം മര്‍ദ്ദനമാണെന്ന് ഇപ്പോള്‍ സ്ഥീരികരിച്ചത്. റിപ്പോര്‍ട്ട് ചൊവ്വാഴ്‌ച പോലീസിന് കൈമാറും.
കഴിഞ്ഞ ജൂലൈ 19ന് മലപ്പുറം കീഴിശേരി ജിഎല്‍പി സ്‌കൂളില്‍ നടത്തിയ ക്ലസ്റ്റര്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ജെയിംസ് അഗസ്‌റ്റിന്‍ മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട പത്തോളം മുസ്ലീം ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റു ചെയ്‌തിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ അഗസ്റ്റിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണമടഞ്ഞത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications