മാറാട് കൂട്ടക്കൊല: വിധി നവംബര്‍ 29ന്
കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസില്‍ പ്രത്യേക കോടതി നവംബര്‍ 29ന് വിധി പറയും. വെള്ളിയാഴ്‌ച കേസ് പരിഗണിച്ച പ്രത്യേക അഡീഷണല്‍ ജഡ്‌ജി ബാബു മാത്യു, പി. ജോസഫ് കൂടുതല്‍ വ്യക്തമാകാനുള്ള വിഷയങ്ങളില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കേസ് വിധി പറയാന്‍ മാറ്റിയത്.
കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കേസില്‍ 139 പ്രതികളാണ് വിചാരണ നേരിടുന്നത്. ഇവരില്‍ 70 പേര്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. 69 പേരാണ് ജാമ്യത്തില്‍ കഴിയുന്നത്.
സംഭവ സമയത്ത് പ്രായപൂര്‍ത്തിയാകാത്ത നാല് പ്രതികള്‍ക്കെതിരായ വിചാരണ കോഴിക്കോട് ജുവനൈല്‍ ജസ്‌റ്റിസ് ബോര്‍ഡ് മുമ്പാകെ നടക്കുന്നുണ്ട്.
കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിചാരണകളിലൊന്നാണ് മാറാട് കേസിലുണ്ടായിരിക്കുന്നത്. 2003 മെയ് രണ്ടിന് നടന്ന കൂട്ടക്കൊലയില്‍ ജൂലൈ 31നാണ് ക്രൈം ബ്രാഞ്ച് അവസാന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.
2007നവംബര്‍ ഒന്നു മുതല്‍ അഭിഭാഷകരുടെ വാദം തുടങ്ങി. പ്രോസിക്യൂഷന്‍ 252 സാക്ഷികളെയും ഏഴു പ്രതിഭാഗം സാക്ഷികളെയും വിസ്‌തരിച്ച കേസില്‍ കോടതി തന്നെ നേരിട്ട് ഏഴ് സാക്ഷികളെ വിസ്‌തരിയ്‌ക്കുകയുമുണ്ടായി. മൊത്തം 5,500 പേജുള്ള സാക്ഷി മൊഴികാളാണ് തയ്യാറാക്കിയത്.
888 രേഖകളും തൊണ്ടി സാധനങ്ങളും ഹാജരാക്കി. പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെ കരുതിക്കൂട്ടി കൊല്ലുകയും പരിക്കേല്‌പിയ്‌ക്കുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്‌തുവെന്നാണ് പ്രോസിക്യൂഷന്‍ വാദം.
എന്നാല്‍ ഗൂഢാലോചനയല്ല വര്‍ഗീയ കലാപമാണ് മാറാട് നടന്നതെന്നുമാണ് പ്രതിഭാഗം വാദിയ്‌ക്കുന്നത്. അക്രമണത്തില്‍ പങ്കെടുത്തയാളടക്കം ഒമ്പത് പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications