Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷ്‌ മാധവന്‌ വ്യാജരേഖ ചമച്ചുനല്‍കിയ സ്‌ത്രീ അറസ്‌റ്റില്‍

Radhamaniകൊച്ചി: ശാന്തിതീരം ട്രസ്‌റ്റിന്റെ പേരില്‍ പണം തിരിമറി നടത്താന്‍ സന്തോഷ്‌ മാധവനുവേണ്ടി വ്യാജരേഖ നിര്‍മ്മിച്ചുനല്‍കിയ വനിതാ സിവില്‍ എന്‍ജിനീയറെ വിദേശത്തുനിന്നും വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച്‌ അറസ്റ്റുചെയ്‌തു.

പത്തനംതിട്ട ഏനാത്ത്‌ ചെമ്പകശേരി വീട്ടില്‍ രാധാമണി(60)യാണ്‌ അറസ്റ്റിലായത്‌. ബ്രൂണെയിലായിരുന്ന രാധാമണിയെ ക്രൈംബ്രാഞ്ച്‌ തന്ത്രപരമായി നാട്ടിലെത്തിച്ച്‌ പിടികൂടുകയായിരുന്നു. വ്യാജരേഖ ചമച്ചതിന്‌ അരലക്ഷം രൂപ പ്രതിഫലം പറ്റിയതുള്‍പ്പെടെ സന്തോഷ്‌ മാധവനുമായി ഒട്ടേറെ ബാങ്ക്‌ ഇടപാടുകള്‍ നടത്തിയതിന്റെ രേഖകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തു.

സൗജന്യവിദ്യാഭ്യാസം നല്‍കാനെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ താമസിപ്പിക്കാന്‍ പോണേക്കരയില്‍ ഹൗസ്‌ ഓഫ്‌ കിഡ്‌സ്‌ എന്ന ശരണാലയം സ്ഥാപിക്കാന്‍ സ്വാമിയ്‌ക്ക്‌ ഒത്താശ ചെയ്‌തത്‌ രാധാമണിയാണെന്നും ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിട്ടുണ്ട്‌‌. ഓമശേരിയില്‍ വൃദ്ധസദനം സ്ഥാപിച്ചതുള്‍പ്പെടെ സാമ്പത്തികത്തട്ടിപ്പുകള്‍ക്കെല്ലാം സഹായം ചെയ്‌തത്‌ ഇവരാണെന്നും തെളിഞ്ഞിട്ടുണ്ട്‌.

രാധാമണിയെ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു. ശാന്തിതീരം ട്രസ്റ്റ്‌ ഭാരവാഹികള്‍ യോഗം ചേര്‍ന്ന്‌ പണമിടപാട്‌ സ്വന്ത്രമായി നടത്താന്‍ പ്രസിഡന്റ്‌ സന്തോഷ്‌ മാധവനെ ചുമതലപ്പെടുത്തുന്നതായാണ്‌ വ്യാജരേഖ ചമച്ചത്‌. 2005ലായിരുന്നു സംഭവം.

സന്തോഷ്‌ മാധവനുമായുള്ള ബന്ധം ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചിട്ടുണ്ട്‌. എറണാകുളം മട്ടമ്മേല്‍ ക്ഷേത്രത്തില്‍ സന്തോഷ് ശാന്തിക്കാരനായി ജോലിനോക്കുന്നതിനിടെയാണ്‌ ഇവരുമായി പരിചയത്തിലാകുന്നത്‌. കുറെവര്‍ഷങ്ങളായി ഇവര്‍ ഭര്‍ത്താവില്‍ നിന്നും അകന്നാണ്‌ താമസിക്കുന്നത്‌. രാധാമണിയുടെ അറസ്റ്റ്‌ സന്തോഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ കൂടുതല്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കാന്‍ സഹായകമാകുമെന്നാണ്‌ കരുതുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+