Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഭാഗീയ ഭരണനേട്ടങ്ങള്‍ക്ക്‌ മങ്ങലേല്‍പ്പിച്ചുവെന്ന്‌ നയരേഖ

തിരുവനന്തപുരം: ഭരണരംഗത്തെ സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്‌ വിഭാഗീയത തടസ്സമായെന്ന്‌ സിപിഎം വിലയിരുത്തല്‍. വി.എസ്‌ സര്‍ക്കാര്‍ ശൈലി മാറ്റണമെന്നും സര്‍ക്കാറിന്റെ പ്രവര്‍ത്തനശൈലിയില്‍ മാറ്റം അനിവാര്യമാണെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനത്തിനായി തയ്യാറാക്കിയ നയരേഖയില്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

സംഘടനാപ്രശ്‌നം മുതലെടുത്ത്‌ പാര്‍ട്ടിയ്‌ക്കും സര്‍ക്കാറിനുമെതിരെ പ്രചാരണം നടത്താന്‍ മാധ്യമസിന്‍ഡിക്കേറ്റിന്‌ സന്ദര്‍ഭം കിട്ടിയത്‌ ഭരണനേട്ടങ്ങള്‍ക്ക്‌ മങ്ങലേല്‍പ്പിച്ചെന്നും നയരേഖയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്‌. രേഖയില്‍ സിപിഐയ്‌ക്കെതിരെയും രൂക്ഷമായ വിമര്‍ശനമുണ്ട്‌. ഭരണത്തിന്റെ പ്രതിച്ഛായയ്‌ക്ക്‌ ഏറ്റവും മങ്ങലേല്‍പ്പിക്കുന്നത്‌ സിപിഐയുടെ നിലപാടുകളാണെന്നാണ്‌ വിലയിരുത്തല്‍.

വിഎസ്‌ സര്‍ക്കാറിന്റെ ഇതേവരയെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ആരോപണങ്ങള്‍ ഒരു പരിധിവരെ ശരിയാണെന്നു സമ്മതിക്കുന്നതാണ്‌ സംസ്ഥാനസെക്രട്ടേറിയറ്റിന്‌ വേണ്ടി മന്ത്രി തോമസ്‌ ഐസക്‌ അവതരിപ്പിക്കുകയും ഇക്കഴിഞ്ഞ കമ്മിറ്റി അംഗീകരിക്കുകയും ചെയ്‌ത രേഖ. മുഖ്യമന്ത്രി വിഎസിനെതിരെയും രേഖയില്‍ പരാമര്‍ശങ്ങളുണ്ട്‌.

ക്യാബിനറ്റ്‌ വാര്‍ത്തകള്‍ തുടര്‍ച്ചയായി ചോരുന്നു, ഫയലുകളുടെ വിവരങ്ങള്‍ ചോര്‍ത്ത്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കുന്നത്‌ സാധാരണ ശൈലിയായി. ഇങ്ങനെ ചെയ്‌തു മാധ്യമങ്ങളെ പാട്ടിലാക്കാമെന്ന്‌ ചിലര്‍ക്ക്‌ തെറ്റിദ്ധാരണയുണ്ട്‌. ചില മന്ത്രിമാരുടെ പ്രസ്‌താവനങ്ങള്‍ നിരന്തരമായ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്‌ ഗുണകരമല്ല. മന്ത്രിമാര്‍ തമ്മില്‍കൂടിയാലോചിക്കാതെയും മുന്നണിയില്‍ ചര്‍ച്ചചെയ്യാതെയും ചില തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതും വിവാദങ്ങള്‍ക്കിടയാക്കുന്നു.

സര്‍ക്കാറിനെ പ്രതിരോധിക്കുന്നതിനും പ്രവര്‍ത്തനങ്ങളും തീരുമാനങ്ങളും ജനങ്ങളിലെത്തിക്കുന്നതിനും മുഖ്യമന്ത്രിയ്‌ക്ക്‌ നിര്‍ണ്ണായക പങ്കുണ്ട്‌. മുഖ്യമന്ത്രിയുടെ ആഴ്‌ചതോറുമുള്ള മന്ത്രിസഭാ വാര്‍ത്താസമ്മേളനങ്ങള്‍ക്കും മറ്റു പൊതുപരിപാടികള്‍ക്കും പ്രസ്‌താവനകള്‍ക്കും ലഭിക്കുന്ന മാധ്യമശ്രദ്ധയെ കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കഴിയണം.

മുന്നണിയ്‌ക്കുള്ളിലെ പരസ്യ തര്‍ക്കങ്ങള്‍ക്ക്‌ വിരാമമിട്ട്‌ മുന്നണിപ്രവര്‍ത്തനങ്ങള്‍ ശക്തപ്പെടുത്തേണ്ടത്‌ ഭരണം മെച്ചപ്പെടുത്താന്‍ അനിവാര്യമാണ്‌. ഏറ്റവും വലിയ പാര്‍ട്ടി എന്ന നിലയില്‍ സിപിഎം ഈ ചുമതല ഏറ്റെടുത്തേ തീരു- എന്നിങ്ങനെ പോകുന്നു രേഖയിലെ വിലയിരുത്തലുകളും നിര്‍ദ്ദേശങ്ങളും.

കോട്ടയം സമ്മേളനത്തിന്‌ മുമ്പ്‌ പാര്‍ട്ടിയ്‌ക്കുള്ളില്‍ ശക്തമായിരുന്ന വിഭാഗീയത ഭരണരംഗത്തും പ്രതിഫലിച്ചിരുന്നുവെന്ന്‌ രേഖയില്‍ പാര്‍ട്ടി ഏറ്റുപറയുന്നുണ്ട്‌. ഇത്‌ ഭരണത്തിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായയ്‌ക്ക്‌ കളങ്കമുണ്ടാക്കിയെന്നും സിപിഎം സമ്മതിക്കുന്നുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+