Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീലം: ആക്‌സിന്റെ പുതിയ പരസ്യത്തിന്‌ വിലക്ക്‌

Chocolate boy in Axe adദില്ലി: ആക്‌സ്‌ സുഗന്ധതൈലത്തിന്റെ പുതിയ പരസ്യം വാര്‍ത്താവിതരണപ്രക്ഷേപണമന്ത്രാലയം തടഞ്ഞു. ടിവി ചാനലുകളില്‍ വന്നുകൊണ്ടിരിക്കുന്ന ഈ പരസ്യം അറപ്പുളവാക്കുന്നതും മാന്യമല്ലാത്തതും അശ്ലീലച്ചുവയുള്ളതുമാണെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.

ഡാര്‍ക്‌ ടെംപ്‌റ്റേഷന്‍ എന്ന പുതിയ ഡിയോഡറന്റിന്റെ പ്രചാരണത്തിനായാണ്‌ ആക്‌സ്‌ വിവാദപരസ്യവുമായി രംഗത്തെത്തിയത്‌. ഈ പുതിയി ഡിയോഡറന്റ്‌ പൂശുമ്പോള്‍ ഒറു യുവാവ്‌ ചോക്ലേറ്റ്‌ രൂപമാകുന്നതും അയാള്‍ നടക്കുന്ന വഴികളിലൂടെയാകെ ചോക്ലേറ്റ്‌ സുഗന്ധം പരക്കുകയും സ്‌ത്രീകള്‍ അയാള്‍ക്ക്‌ പിന്നാലേ പോവുകയും ചെയ്യുന്ന രീതിയിലാണ്‌ പരസ്യം തുടങ്ങുന്നത്‌.

അവസാനഭാഗത്ത്‌ ഒരു വാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ ചോക്ലേറ്റ്‌ കുമാരന്റെ നിതംബത്തില്‍ നിന്നും ഒരു യുവതി ചോക്ലേറ്റ്‌ കടിച്ചെടുക്കുന്നതും ചിത്രീകരിച്ചിട്ടുണ്ട്‌.

പരസ്യങ്ങളില്‍ പാടില്ലാത്തതരത്തിലുള്ള പലകാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ കാണിച്ച്‌ മന്ത്രാലയം ഉല്‍പന്ന നിര്‍മ്മാതാക്കള്‍ക്ക്‌ സന്ദേശം നല്‍കിയിട്ടുണ്ട്‌. ഇതിന്‌ മുമ്പ്‌ അശ്ലീലച്ചുവയുണ്ടെന്നതിന്റെ പേരില്‍ ചില അടിവസ്‌ത്രക്കമ്പനികളുടെ പരസ്യങ്ങള്‍ക്കും മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+