Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗജന്യ ശസത്രക്രിയ: 8 പേര്‍ക്ക് കാഴ്ച പോയി

ചെന്നൈ: തമിഴ്‌നാട്ടില്‍ സൗജന്യ നേത്രശസ്‌ത്രക്രിയാ ക്യാമ്പില്‍ പങ്കെടുത്ത്‌ എട്ടുപേരുടെ കാഴ്‌ച നഷ്ടപ്പെട്ടു. ക്യാമ്പില്‍ പങ്കെടുത്ത 21പേര്‍ക്ക്‌ ഭാഗികമായും കാഴ്‌ച നഷ്ടപ്പെട്ടിട്ടുണ്ട്‌.

ട്രിച്ചിയിലെ ജോസഫ്‌ ഐ ഹോസ്‌പിറ്റലിലാണ്‌ സൗജന്യ നേത്ര ശസ്‌ത്രക്രിയാ ക്യാമ്പ്‌ നടന്നത്‌. ക്യാമ്പ്‌ നടത്തുന്നുവെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ്‌ ഗ്രാമീണര്‍ ചികിത്സയ്‌ക്കെത്തിയത്‌. ഒരാഴ്‌ചയ്‌ക്കുശേഷം വീണ്ടും എത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ കാഴ്‌ച നഷ്ടപ്പെട്ടശേഷം എന്തുചെയ്യണമെന്നകാര്യത്തില്‍ ആശുപത്രി അധികൃതര്‍ ഒന്നുപറയുന്നില്ലെന്നാണ്‌ ഗ്രാമവാസികള്‍ പറയുന്നത്‌. ജൂലൈ 28ന്‌ നടന്ന ക്യാമ്പില്‍ ആകെ43 പേര്‍ക്കാണ്‌ നേത്രശസ്‌ത്രക്രിയ നടത്തിയത്‌. ഇതില്‍ പലരുടെയും കണ്ണുകള്‍ക്ക്‌ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്‌.

ഗ്രാമവാസികളുടെ പരാതിയെത്തുടര്‍ന്ന്‌ പെരുമ്പാലൂര്‍ കളക്ടര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. ഇതിനായി പെരുമ്പാലൂര്‍ സര്‍ക്കാര്‍ ആശുപത്രി ഡീനിന്റെ നേതൃത്വത്തില്‍ ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്‌. സംഭവത്തില്‍ അന്വേഷണം നടത്തി നാല്‌ ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കളക്ടര്‍ സമിതിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+