വരന് എയ്‌ഡ്‌സ്; വധു വിവാഹത്തില്‍ നിന്നും പിന്‍മാറി
തേനി: വരന്‍ എയ്‌ഡ്‌സ് രോഗിയാണെന്നറിഞ്ഞ വധു വിവാഹത്തില്‍ നിന്നും പിന്‍മാറി. തമിഴ്‌നാട്ടിലെ തേനിയിലെ ചിന്നാമനൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.
വിവാഹത്തിന് രണ്ടുദിവസം മുമ്പ് നടത്തിയ വൈദ്യ പരിശോധനയിലാണ് ഓട്ടോറിക്ഷ ഡ്രൈവറായ സെല്‍വന്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ആഗസ്‌റ്റ് 22നായിരുന്നു സെല്‍വന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.
പത്തൊന്‍പതാം തിയതിയാണ് സെല്‍വനും വധുവും വൈദ്യ പരിശോധനയ്‌ക്ക് വിധേയരായത്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചതാകട്ടെ വിവാഹത്തിന്റെ തലേദിവസവും. റിപ്പോര്‍ട്ട് കണ്ടതോടെയാണ് വധു വിവാഹത്തില്‍ നിന്നും പിന്‍മാറിയത്.
മെയ് 16ന് വിവാഹനിശ്ചയം നടന്നപ്പോള്‍ ചിന്നമനൂരിലെ മറവര്‍ മക്കള്‍ മണ്ഡപത്തില്‍ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. ഈ ഹാളില്‍വച്ച് വിവാഹം നടത്തണമെങ്കില്‍ വിവാഹക്ഷണക്കത്തിനൊപ്പം വരനും വധുവും എച്ച്‌ഐവി പരിശോധന നടത്തിയതിന്റെ രേഖയും ഹാജരാക്കേണ്ടതുണ്ട്.
ഇതിന് വേണ്ടിയാണ് സെല്‍വനും വധുവും പരിശോധനയ്‌ക്ക് വിധേയരായത്. സെല്‍വന്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞതോടെ വിവാഹം മണ്ഡപത്തില്‍ നടത്താന്‍ കഴിയില്ലെന്ന് മണ്ഡപത്തിന്റെ അധികാരികളും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications