Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലാവധി പൂര്‍ത്തിയാക്കുമെന്ന്‌ സോമനാഥ്‌

Somnath Chatterjeeബോല്‍പൂര്‍ (പശ്ചിമബംഗാള്‍): സ്‌പീക്കര്‍ സ്ഥാനത്തുനിന്നും രാജിവയ്‌ക്കാന്‍ താന്‍ ആലോചിക്കുന്നില്ലെന്നും കാവാവധി തീരുംവരെ ആ സ്ഥാനത്ത്‌ തുടരുമെന്ന്‌ സോമനാഥ്‌ ചാറ്റര്‍ജി വീണ്ടും വ്യക്തമാക്കി.

ശാന്തിനികേതനിലെ ശ്യംബതി പ്രദേശത്ത്‌ നിര്‍മ്മിക്കുന്ന വീടിന്റെ പണി പുരോഗമിക്കുന്നത്‌ കാണാന്‍ എത്തിയപ്പോഴാണ്‌ സ്‌പീക്കര്‍ ഇക്കാര്യം പറഞ്ഞത്‌. സ്‌പീക്കര്‍ പദവിയില്‍ കാലാവധി കഴിഞ്ഞാല്‍ ശാന്തിനികേതനില്‍ സ്ഥിരതാമസമാക്കാനാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ഭാവി സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ ഇതുസംബന്ധിച്ച്‌ ഉചിതമായ സമയത്ത്‌ തീരുമാനം അറിയിക്കുമെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ്‌ നേരിട്ട സമയത്ത്‌ സ്‌പീക്കര്‍ സ്ഥാനം രാജിവയ്‌ക്കാനുള്ള തീരുമാനം അനുസരിക്കാത്തതിനെത്തുടര്‍ന്ന്‌ ചാറ്റര്‍ജിയെ സിപിഎം പുറത്താക്കുകയായിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍










Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+