ആണവകരാര്‍: പുതിയ നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന് പ്രണബ്
ദില്ലി: ഇന്ത്യ-അമേരിക്ക ആണവകരാര്‍ നടപ്പാക്കാന്‍ ആണവവിതരണസംഘ(എന്‍എസ്‌ജി)ത്തിന്റെ ചട്ടങ്ങളില്‍ ഇളവ് ലഭിക്കാന്‍ അടിച്ചേല്‍പ്പിക്കുന്ന ഉപാധികള്‍ അംഗീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രി പ്രണാബ് മുഖര്‍ജി. രാഷ്ട്രപതി പ്രതിഭാ പാട്ടീലിനൊപ്പം പശ്ചിമബംഗാളിലേയ്‌ക്ക് യാത്രചെയ്യവേ വിമാനത്തില്‍ വച്ചാണ് പ്രണബ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏത് തരത്തിലുള്ള മാറ്റങ്ങളാണ് കരാറിന്റെ കരടില്‍ വരുത്തേണ്ടതെന്ന കാര്യം പുറത്ത് വരെട്ടെ. എന്നിട്ട് ഇതേക്കുറിച്ച് തീരുമാനം കൈക്കൊള്ളാം. എന്തായാലും ആരെങ്കിലും മുന്‍കൂട്ടി തയ്യാറാക്കിക്കൊണ്ടുവരുന്ന ഉപാധികളെ അംഗീകരിച്ചുകൊടുക്കാന്‍ രാജ്യത്തിനാവില്ല- അദ്ദേഹം വ്യക്തമാക്കി.
വിദേശകാര്യസെക്രട്ടറി ശിവശങ്കര്‍മേനോന്‍ വിയന്നയിലെ ആണവോര്‍ജ വിതരണ രാജ്യങ്ങളുടെ യോഗത്തില്‍ ഉണ്ടായ ചര്‍ച്ചകളെക്കുറിച്ച് തനിക്ക് വിവരം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
നോര്‍വ്വെപോലുള്ള ഏതാനും രാജ്യങ്ങള്‍ ശക്തമായ വിയോജിപ്പാണ് കരട് കരാറില്‍ ഉയര്‍ത്തിയിരിക്കുന്നതെങ്കിലും അടുത്ത എന്‍എസ്‌ജി യോഗത്തിന് മുമ്പായി ഇതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ലക്ഷ്യമിട്ടുള്ള കൂടുതല്‍ കൂടിയാലോചനകള്‍ക്കായി വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍ അടുത്തയാഴ്‌ച വാഷിങ്‌ടണ്‍ സന്ദര്‍ശിക്കും.
ആണവകരാര്‍ കാര്യങ്ങളുടെ ചുമതലവഹിക്കുന്ന അമേരിക്കന്‍ അണ്ടര്‍സെക്രട്ടറി വില്യം ബേണ്‍സണുമായി ശിവശങ്കര്‍ മേനോന്‍ ചര്‍ച്ച നടത്തും. സെപ്‌റ്റംബര്‍ ആദ്യവാരത്തിലാണ് എന്‍എസ്‌ജിയുടെ അടുത്തയോഗം ചേരുന്നത്. കരട് കരാറില്‍ ചില ഭേദഗതികള്‍ വേണ്ടിവരുമെന്ന്‌തന്നെയാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. അമേരിക്കതന്നെ ഇക്കാര്യം വ്യക്തിമാക്കിക്കഴിഞ്ഞു.
ആണവ നിര്‍വ്യാപനത്തിന് ഊന്നല്‍ നല്‍കും വിധം കൂടുതല്‍ ശക്തമായ ഭാഷ ഉപയോഗിക്കണമെന്ന ചില രാജ്യങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് ഭേദഗതി വേണ്ടിവരുക. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടില്ല. ഇതാണ് എതിര്‍പ്പിനുള്ള ഒരു കാരണം.
45 അംഗസംഘത്തില്‍ ഭൂരിപക്ഷം രാജ്യങ്ങളുടെയും എതിര്‍പ്പ് കെട്ടടങ്ങിയിട്ടുണ്ടെങ്കിലും ചില രാജ്യങ്ങള്‍ വിയോജിപ്പ് തുടരുകയാണ്. ഇവയില്‍ പ്രധാനം നോര്‍വ്വേയാണ്. ഇനി ആണവപരീക്ഷണങ്ങള്‍ നടത്തില്ലെന്ന് ഇന്ത്യ എന്തുകൊണ്ട് ഉറപ്പുനല്‍കുന്നില്ലെന്നാണ് നോര്‍വേയുടെ ചോദ്യം. ആണവ പരീക്ഷണം നിര്‍ത്തിവച്ചതായി ഇന്ത്യ ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ ആണവനിര്‍വ്യാപനക്കരാറില്‍ ഒപ്പിടാന്‍ ഇന്ത്യ തയ്യാറായിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications