പ്രതിപക്ഷമെന്ന നിലയല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു ഗൗരിയമ്മ
കൊല്ലം: പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് ജെഎസ്‌എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍ ഗൗരിയമ്മ.
വിലക്കയറ്റം വൈദ്യുതിനിരക്ക്, ബസ് ചാര്‍ജ് വര്‍ധന എന്നീ ഗൗരവമേറിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അച്ചന്മാരെ കൂട്ടുപിടിച്ച് പാഠപുസ്‌തക സമരത്തിന്റെയും വിമോചനസമരത്തിന്റെയും പിന്നാലെയായിരുന്നു കോണ്‍ഗ്രസ്. പാഠപുസ്‌തകസമരമാകട്ടെ ക്ലച്ച് പിടിച്ചതുമില്ല- ഗൗരിയമ്മ കുറ്റപ്പെടുത്തി.
സിപിഎമ്മില്‍ നിന്നും ആളുകള്‍ അകന്നുപോയ്‌ക്കൊണ്ടിരിക്കുകയാണ് സാധാരണക്കാരുടെ വികാരം ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിന് കഴിയുന്നില്ല. പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യം പ്രതീക്ഷിച്ചാണ് പലരും ഇപ്പോഴും സിപിഎമ്മില്‍ പിടിച്ചുനില്‍ക്കുന്നത്- അവര്‍ പറഞ്ഞു.
കാര്‍ഷികപരിഷ്‌കാരം വന്നാല്‍ കലാപമുണ്ടാകുമെന്ന് പറയുന്നവര്‍ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്നും അവര്‍ ചോദിച്ചു. ആയിരത്തിഅഞ്ഞൂറിലേറെ വരുന്ന തോട്ടം തൊഴിലാളികളെ തല്ലിയോടിക്കുന്ന ചെങ്ങറ ഭൂസമരം ശരിയായ രീതിയിലുള്ളതല്ല. തോട്ടം തൊഴിലാളികളെ പിരിച്ചുവിട്ടുള്ള ഭൂമി പിടിച്ചെടുക്കലിനെ അനുകൂലിക്കാത്തിതിനാലാണ് ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുക്കാതിരുന്നതെന്നും ഗൗരിയമ്മ പറഞ്ഞു.
ജനാധിപത്യ അഭിഭാഷകസമിതി രൂപവത്‌കരണസമ്മേളനം ഉദ്‌ഘാടനം ചെയ്യാന്‍ കൊല്ലത്തെത്തിയ ഗൗരിയമ്മ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.












Click it and Unblock the Notifications