Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്‌ അര്‍ഹതപ്പെട്ട വെള്ളം കിട്ടുന്നില്ലെന്ന്‌ വി.എസ്‌

VS Achuthanandanപാലക്കാട്‌: പറമ്പിക്കുളം ആളിയാര്‍ പദ്ധതിയില്‍ കേരളത്തിന്‌ അര്‍ഹതപ്പെട്ട വെള്ളം ഇപ്പോഴും ലഭിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍. ഒഴുകിവരുന്ന വെള്ളം മഴവെള്ളത്തിന്റെ കണക്കില്‍പ്പെടുത്തി തമിഴ്‌നാട്‌ കേരളത്തെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കൃഷിയ്‌ക്കാവശ്യമായ വെള്ളം കേരളത്തിന്‌ ലഭിക്കുന്നില്ല. കരാര്‍ തിരുത്തണമെന്ന ആവശ്യവും നടപ്പായിട്ടില്ല. പലസ്ഥലങ്ങളിലും ആളുകള്‍ കുടിവെള്ളത്തിന്‌ ബുദ്ധിമുട്ടുകയാണ്‌- അദ്ദേഹം പറഞ്ഞു.

കരാര്‍ പുതുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്‌. മുന്‍സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ വെള്ളം പങ്കുവച്ചപ്പോള്‍ വരള്‍ച്ച കേരളത്തിനും വെള്ളം തമിഴ്‌നാടിനും എന്ന അവസ്ഥയാണുണ്ടായത-അദ്ദേഹം ചൂണ്ടിക്കാട്ടി.

പറമ്പിക്കുളം-ആളിയാര്‍ പദ്ധതിപ്രദേശത്തെ ഡാമുകളില്‍ കഴിഞ്ഞവര്‍ഷം സംഭരിക്കപ്പെട്ട അധിക ജലത്തില്‍ 2.87 ടിഎംസി കൂടി കേരളത്തിന്‌ വിട്ടുനല്‍കാമെന്ന്‌ കഴിഞ്ഞ ദിവസം നടന്ന സംയുക്ത ജലക്രമീകരണ യോഗത്തില്‍ തമിഴ്‌നാട്‌ സമ്മതിച്ചിരുന്നു.

16.5 ടിഎംസിയില്‍ക്കൂടുതല്‍ വെള്ളം ഡാമുകളിലുണ്ടായാല്‍ കേരളത്തിന്‌ അധിക ജലം വിട്ടുകൊടുക്കണമെന്ന കരാര്‍ നിബന്ധന പ്രകാരമാണ്‌ വെള്ളം വിട്ടുകൊടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+